
ചങ്ങനാശ്ശേരി: കോട്ടയം(Kottayam) കറുകച്ചാലില്‍ സഹോദരനോട് വഴക്കിട്ട പെണ്‍കുട്ടി വീടുവിട്ടിറങ്ങി സമീപത്തെ കുറ്റിക്കാട്ടിലൊളിച്ചു(Girl missing). കഴിഞ്ഞ ദിവസം രാത്രി വെള്ളാവൂര്‍ ഏറത്തുവടകര ഭാഗത്താണ് സംഭവം. സഹോദരനുമായി വഴക്കിട്ട പതിനേഴുകാരി വീടുവിട്ടിറങ്ങി കാടും പടര്‍പ്പും നിറഞ്ഞ പ്രദേശത്ത് ഒളിക്കുകയായിരുന്നു.
പെണ്‍കുട്ടി ഒളിച്ച സ്തലത്ത് ഏറെ നേരം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതോടെ വീട്ടുകാരും നാട്ടുകാരും ഭീതിയിലായി. തുടര്‍ന്ന് അഗ്നി രക്ഷാ സേനയയെയും പൊലീസിലും വിവരമറിയിച്ചു. ഇവരെത്തി പരിശോധന തുടര്‍ന്നെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താനായില്ല. രാത്രി വൈകിയും പൊലീസും അഗ്നരക്ഷാ സേനയും പെണ്‍കുട്ടി ഒളിച്ച സ്ഥലത്ത് തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
രാത്രി 7.30 ഓടെയാണ് പെണ്‍കുട്ടി വീടു വിട്ടിറങ്ങിയത്. രാത്രി ഒറ്റയ്ക്ക് നടന്നു പോകുന്നത് കണ്ട് നാട്ടുകാര്‍ എവിടെ പോകുന്നുവെന്ന് ചോദിച്ചതോടെ പെണ്‍കുട്ടി കുറ്റിക്കാട് നിറഞ്ഞ പ്രദേശത്തേക്ക് ഓ ഒളിക്കുകയായിരുന്നു. ഇത് കണ്ട നാട്ടുകാര്‍ വിവരം പെണ്‍കുട്ടിയുടെ വീട്ടിലറിയിച്ചു. അപ്പോഴാണ് പതിനേഴുകാരി വീട്ടില്‍ നിന്നും പിണങ്ങി ഇറങ്ങിയതാണെന്ന് മനസിലായത്. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും രണ്ട് കിലോമീറ്റര്‍ ദൂരത്തായാണ് ഈ പ്രദേശം. പ്രദേശത്തും സമീപത്തുള്ള വീടുകളിലും പെണ്‍കുട്ടിക്കായി പൊലീസും നാട്ടുകാരും അന്വേഷണം തുടരുകയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam