പെണ്‍കുട്ടിയെ കാണാതായ സംഭവം:കൈകള്‍ കെട്ടിയിട്ടത് പെണ്‍കുട്ടി തന്നെ,വീട്ടുകാരെ പേടിപ്പിക്കാന്‍ ചെയ്തതെന്ന് മൊഴി

Published : Nov 10, 2022, 11:11 PM ISTUpdated : Nov 10, 2022, 11:38 PM IST
പെണ്‍കുട്ടിയെ കാണാതായ സംഭവം:കൈകള്‍ കെട്ടിയിട്ടത് പെണ്‍കുട്ടി തന്നെ,വീട്ടുകാരെ പേടിപ്പിക്കാന്‍ ചെയ്തതെന്ന് മൊഴി

Synopsis

രണ്ട് പേര്‍ ചേര്‍ന്ന് തന്നെ കെട്ടിയിടുകയായിരുന്നെന്നാണ് പെണ്‍കുട്ടി ആദ്യം കൊടുത്ത മൊഴി. എന്നാല്‍ ശരീരത്തില്‍ ബലപ്രയോഗത്തിന്‍റെ പാടുകളുണ്ടായിരുന്നില്ല

പാലക്കാട്: പാലക്കാട് ജില്ലയിലെ അലനല്ലൂരില്‍ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ കണ്ടെത്തി. സ്‌കൂളിന്‍റെ മൂന്നാം നിലയില്‍ കൈകള്‍ കെട്ടിയിട്ട നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. എന്നാല്‍ സ്വയം കൈകള്‍ കെട്ടിയിടുകയായിരുന്നെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി. വീട്ടുകാരെ പേടിപ്പിക്കാനാണ് ഇത് ചെയ്‍തതെന്നാണ് പെണ്‍കുട്ടിയുടെ വിശദീകരണം. മൊബൈല്‍ ഫോണ്‍ തരുമോയെന്ന് പെണ്‍കുട്ടി ചോദിച്ചെങ്കിലും വീട്ടുകാര്‍ നല്‍കിയിരുന്നില്ല. ഇതോടെ രാവിലെ സൂകളിലേക്ക് കുട്ടി ഇറങ്ങിയത് വീട്ടുകാരോട് പിണങ്ങിയാണ്. 

ഇന്ന് വൈകുന്നേരം മുതല്‍ വിദ്യാര്‍ത്ഥിനിയെ കാണാതാവുകയായിരുന്നു. വാർത്ത പരന്നതോടെ വീട്ടുകാരും നാട്ടുകാരും തിരച്ചിൽ തുടങ്ങി. പിന്നീട് സ്കൂളിൽ നടത്തിയ തിരച്ചിലില്‍ ഒന്‍പത് മണിയോടെ പെൺകുട്ടിയെ കണ്ടെത്തി. കയ്യിലുള്ള പണത്തിനായി രണ്ട് പേര്‍ ചേര്‍ന്ന് തന്നെ കെട്ടിയിടുകയായിരുന്നെന്നാണ് പെണ്‍കുട്ടി ആദ്യം കൊടുത്ത മൊഴി. എന്നാല്‍ ശരീരത്തില്‍ ബലപ്രയോഗത്തിന്‍റെ പാടുകളുണ്ടായിരുന്നില്ല. മൊഴിയിൽ വൈരുദ്ധ്യമുള്ളതായി പൊലീസ് തുടക്കത്തിലേ സംശയിച്ചിരുന്നു .പെൺകുട്ടിയുടെ മാതാപിതാക്കളും ഇതേ സംശയം പ്രകടിപ്പിച്ചു. തുടര്‍ന്ന് കൂടുതല്‍ വിശദാംശങ്ങള്‍ ആരാഞ്ഞപ്പോഴാണ് സ്വയം കൈകള്‍ കെട്ടിയിട്ടതാണെന്ന് പെണ്‍കുട്ടി പറഞ്ഞത്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കോയമ്പത്തൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസ്: കൊച്ചി പൊലീസ് പിടികൂടിയ മരട് അനീഷിനെ തമിഴ്നാട് പൊലീസിന് കൈമാറി
പാലക്കാട് വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം, രണ്ടാമത്തെയാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ