
തിരുവനന്തപുരം : നെടുമങ്ങാട് കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ പെൺകുട്ടികൾ തമ്മിൽ സംഘർഷം. ഇരട്ടപ്പേര് വിളിച്ചെന്നാരോപിച്ചാണ് പെൺകുട്ടികൾ തമ്മിൽത്തല്ലിയത്. ഇന്നലെ വൈകിട്ടോടെയാണ് സംഭവങ്ങളുണ്ടായത്. വിദ്യാർത്ഥികൾ സ്കൂൾ വിട്ട് തിരിച്ചു വീട്ടിൽ പോകുന്നതിനിടയിലാണ് സംഭവം. മറ്റ് വിദ്യാർത്ഥികളും യാത്രക്കാരും തമ്മിലടി കണ്ടുനിൽക്കുന്നതും ദൃശ്യങ്ങളിലുണ്ട്. മുടിയിൽ പിടിച്ച് വലിക്കുന്നതും തലയിൽ അടിക്കുന്നതുമെല്ലാം ദൃശ്യങ്ങളിൽ കാണാം. ആദ്യഘട്ടത്തിൽ സഹപാഠികളായ കുട്ടികൾ ഇരുവരെയും പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതും മറ്റുളളവർ നോക്കിനിൽക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചതോടെ, പൊലീസും അന്വേഷണം തുടങ്ങിയതായാണ് വിവരം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam