
തൃശ്ശൂർ: തൃശ്ശൂർ പൂങ്കുന്നത്ത് കാൽനടയാത്രക്കാരൻ വാഹനം കയറി മരിച്ചു. പൂങ്കുന്നം ഹരി നഗറിന് സമീപത്ത് വെച്ച് ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറി കയറിയാണ് കാൽനടക്കാരനായ മധ്യവയസ്കൻ മരിച്ചത്. തലയിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു.
പ്രദേശത്തെ ലോട്ടറി കച്ചവടക്കാരനാണ് മരിച്ചതെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം തൃശ്ശൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരിച്ച ആൾ ആരാണ് എന്ന കാര്യത്തിൽ വ്യക്തത വരൂ എന്ന് പൊലീസ് അറിയിച്ചു.
തൃശൂർ പൂങ്കുന്നത്ത് കാൽനടയാത്രക്കാരൻ വാഹനമിടിച്ച് മരിച്ചു