
തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷ എഴുതാൻ പോയ മൂന്നു പെൺകുട്ടികളെ നിയന്ത്രണം വിട്ട ജീപ്പ് ഇടിച്ചുതെറിപ്പിച്ചു. തിരുവനന്തപുരം പെരിങ്ങമല ഇക്ബാൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥിനികളായ അപർണ രാജ്, അഭിരാമി, ജിത എന്നിവരാണ് അപകടത്തിൽപെട്ടത്.
പരിക്കേറ്റ അപർണയെയും അഭിരാമിയെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളെ പ്രാഥമിക ശുശ്രൂക്ഷ നൽകി വീട്ടിലേക്കയച്ചു. ഡ്രൈവറെയും ജീപ്പും പാലോട് പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. അപകടത്തിൽ പെട്ടതിനാൽ മൂന്നു കുട്ടികൾക്കും ഇന്ന് പരീക്ഷ എഴുത്താനായില്ല.