പിന്നിൽ പൂർവ വിദ്യാർത്ഥികളെന്ന് സംശയം; ചാരമംഗലത്ത് സ്കൂളിലെ ക്ലാസ്‌മുറികൾ തകർത്തു, പഠനോപകരണങ്ങളും കൃഷിത്തോട്ടം നശിപ്പിച്ചു

Published : Nov 04, 2025, 08:34 PM IST
Charamangalam

Synopsis

ചാരമംഗലം ഗവൺമെന്റ് സംസ്‌കൃത ഹൈസ്‌കൂളിൽ അതിക്രമിച്ചു കയറിയ സമൂഹവിരുദ്ധർ വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തി. രണ്ട് ക്ലാസ് മുറികൾ പൂർണ്ണമായി തകർക്കുകയും, വിലപ്പെട്ട പഠനോപകരണങ്ങളും വിദ്യാർത്ഥികളുടെ കൃഷിത്തോട്ടവും നശിപ്പിക്കുകയും ചെയ്തു

മുഹമ്മ: ചാരമംഗലം ഗവണ്‍മെന്റ് സംസ്‌കൃത ഹൈസ്‌കൂളിലെ ക്ലാസ് മുറികളും പഠനോപകരണങ്ങളും കൃഷിത്തോട്ടവും സമൂഹവിരുദ്ധർ നശിപ്പിച്ചു. പിന്നിലെ മതിൽ ചാടി പൂട്ട് കുത്തിത്തുറന്ന്‌ സ്‌കൂളിനകത്ത്‌ കയറിയ അക്രമികൾ, രണ്ട് ക്ലാസ് മുറികൾ പൂർണമായി തകർത്തു. തിങ്കളാഴ്ച രാവിലെയാണ് സമൂഹവിരുദ്ധരുടെ അതിക്രമം സംബന്ധിച്ച് അധികൃതർ അറിയുന്നത്. ഇതുമായി ബന്ധപ്പെട്ട് സ്കൂളിലെ പ്രധാനാധ്യാപിക പൂഞ്ഞാർ പോലീസിൽ പരാതി നൽകി. ക്ലാസ് മുറികളിൽനിന്ന്‌ മദ്യത്തിന്റെ രൂക്ഷഗന്ധം ഉയരുകയും പൊട്ടിയ മദ്യക്കുപ്പികൾ ചിതറിക്കിടക്കുകയും ചെയ്‌തതായി കണ്ടെത്തി.

പൂർവവിദ്യാർഥികളാകാം അതിക്രമത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇൻസ്‌പെക്‌ടർ വി സി വിഷ്ണുകുമാറിന്റെ നേതൃത്വത്തിൽ പോലീസെത്തി പരിശോധന നടത്തി. രണ്ടു വർഷം മുമ്പു വരെ സ്‌കൂളിൽ സമൂഹവിരുദ്ധരുടെ ശല്യം രൂക്ഷമായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. മദ്യക്കുപ്പികൾ പൊട്ടിച്ചിടുന്നതു പതിവായതോടെ സ്‌കൂൾ അധികൃതർ പോലീസിൽ പരാതി നൽകിയിരുന്നു. അന്ന് പൂർവവിദ്യാർഥികളാണ് അതിക്രമം നടത്തിയതെന്ന് പോലീസ് കണ്ടെത്തി താക്കീത് നൽകി വിട്ടയക്കുകയായിരുന്നു. പിന്നീട് സ്‌കൂൾ വളപ്പ് മതിൽ കെട്ടിത്തിരിക്കുകയും കെട്ടിടം അറ്റകുറ്റപ്പണി നടത്തുകയും ചെയ്‌തതോടെ ശല്യം കുറഞ്ഞിരുന്നു.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കണ്ണൂർ ചൊക്ലി പഞ്ചായത്തിൽ ലീഗ് സ്ഥാനാർഥിയെ കാണാനില്ല, ബിജെപി പ്രവ‍ർത്തകനൊപ്പം പോയെന്ന് പരാതി
പാപനാശിനിയെന്ന് ഭക്തരുടെ വിശ്വാസം, പക്ഷേ വന്യജീവി ആക്രമണ ഭീഷണിയും അപകട സാധ്യതയും; ഭക്തർക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്