'വിശ്വാസികളുടെ വലിയ സംഗമം'; ഗോഡ്സ് ഓൺ നൈറ്റ് മെഗാ ക്രിസ്മസ് കരോൾ ജനുവരി 1 ന് തലസ്ഥാനത്ത്

Published : Dec 28, 2022, 07:55 PM ISTUpdated : Dec 28, 2022, 07:56 PM IST
'വിശ്വാസികളുടെ വലിയ സംഗമം'; ഗോഡ്സ് ഓൺ നൈറ്റ് മെഗാ ക്രിസ്മസ് കരോൾ ജനുവരി 1 ന് തലസ്ഥാനത്ത്

Synopsis

തിരുവനന്തപുരം സെന്ററിലെ 15 ഇടവകകളിലും 3 കോൺഗ്രഗേഷനുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 80 പേരടങ്ങുന്ന മെഗാ ഗായക സംഘത്തിന്റെയും കുട്ടികളുടെയും ഖോലോ ഡി മരിയോ ഗായക സംഘങ്ങളുടെയും ഗാനങ്ങളും ഉണ്ടാകും

തിരുവനന്തപുരം: മലങ്കര മാർത്തോമാ സുറിയാനി സഭയുടെ തിരുവനന്തപുരം സെന്ററിലെ ഇടവകകളുടെ ആഭിമുഖ്യത്തിൽ ഗോഡ്സ് ഓൺ നൈറ്റ് എന്ന പേരിൽ മെഗാ ക്രിസ്മസ് കരോൾ ജനുവരി 1 ന് പുതുവത്സര ദി നത്തിൽ വൈകുന്നേരം 6 ന് മണ്ണന്തല സൂര്യപ്രഭ കൺവെൻഷൻ സെന്ററിൽ നടക്കും. മാർത്തോമാ സഭയുടെ തിരുവനന്തപുരം - കൊല്ലം ഭദ്രാസന അധ്യക്ഷൻ ഡോ. ജോസഫ് മാർ ബർണബാസ് സഫ ഗൺ മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ നടക്കുന്ന കരോളിൽ പോത്തൻകോട് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരു രത്നം ജ്ഞാന തപസ്സി (കീസ്മസ് സന്ദേശം നൽകും.

തിരുവനന്തപുരം സെന്ററിലെ 15 ഇടവകകളിലും 3 കോൺഗ്രഗേഷനുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 80 പേരടങ്ങുന്ന മെഗാ ഗായക സംഘത്തിന്റെയും കുട്ടികളുടെയും ഖോലോ ഡി മരിയോ ഗായക സംഘങ്ങളുടെയും ഗാനങ്ങളും ഉണ്ടാകും. തിരുവനന്തപുരം സെന്ററിലെ സൺഡേ സ്കൂൾ കുട്ടികളുടെ നേതൃത്വത്തിൽ സ്പെഷൽ പെർഫോമൻസും പരിപാടികളുടെ ഭാഗമായി ഉണ്ടാകും. ഗായക സംഘത്തിന്റെയും വിശിഷ്ടാതിഥികളുടേയും പ്രൊസഷനോടെ ആരംഭിക്കുന്ന പരിപാടിയിൽ സെന്ററിലെ വിവിധ ഇടവകകളിൽ നിന്നുള്ള ആയിരത്തോളം വിശ്വാസികൾ പങ്കെടുക്കും. കഴിഞ്ഞ നിരവധി വർഷ ങ്ങളായി തിരുവനന്തപുരം മേഖലയിലെ മാർത്തോമാ വിശ്വാസികളുടെ ഏറ്റവും വലിയ സംഗമമായ ഗോഡ്സ് ഓൺ നൈറ്റ് സംഗീതം പെയ്തി റങ്ങുന്ന വ്യത്യസ്തമായ ഒരു സായാഹ്നമാണ് ഒരുക്കുന്നത്.

തലസ്ഥാനത്തും ഒരുഗ്രൻ ക്രിസ്മസ് കാർണിവൽ, ഒപ്പം 50 അടിയിൽ ഭീമൻ സാന്‍റാക്ലോസും; പുതുവത്സരവും ആഘോഷിക്കാം!

ഭദ്രാസന സെക്രട്ടറി റവ. ഡാനിയേൽ വർഗീസ്, കൺവീനർ റവ. ലിജോ കുഞ്ഞച്ചൻ, പ്രോഗ്രാം ചെയർമാൻ റവ. ഡോ.കെ.ജെയിംസൺ, പ്രോഗ്രാം കൺവീനർ സാജൻ വേളൂർ, പബ്ലിസിറ്റി കൺവീനർ ഡോ. ലീൻ കോവൂർ, എന്നിവർ പരിപാടികൾ വിശദീകരിക്കും.

PREV
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി