
തിരുവനന്തപുരം: നെടുമങ്ങാട് ചുള്ളിമാനൂർ ഫോറസ്റ്റ് റെയ്ഞ്ച് ഫ്ലൈയിങ് സ്ക്വാഡ് ഓഫീസ് കോമ്പൗണ്ടിൽ മരം മുറിയ്ക്കുന്നതിനിടയിൽ അടുത്ത നിന്ന കേടായ മരം വീണ് തൊഴിലാളി മരിച്ചു. പോത്തൻകോട് നന്നാട്ട്കാവ് സ്വദേശി ചന്ദ്രൻ നായർ (55) ആണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടം. ഫോറസ്റ്റ് ഓഫീസിന് കെട്ടിടം നിർമ്മിക്കുന്നതിന് വേണ്ടി അവിടെ ഉണ്ടായിരുന്ന മരങ്ങൾ മുറിച്ച് മാറ്റുന്നതിന് കരാർ നൽകിയിരുന്നു.
തൃശ്ശൂരിലെ യുവഎഞ്ചിനീയറുടെ കൊലപാതകത്തിൽ സുഹൃത്ത് പിടിയിൽ
പോത്തൻകോട് സ്വദേശി ഷാജിയാണ് ഇതിൻ്റെ കരാർ ലഭിച്ചത്. തുടർന്ന് മരങ്ങൾ മുറിച്ച് മാറ്റുന്നതിന് ഇന്ന് രാവിലെ അഞ്ച് തൊഴിലാളികൾ എത്തി. മരം മുറിച്ച് മാറ്റുന്നതിന് ഇടയിൽ അതിന്റെ ചില്ലകൾ സമീപത്തെ കേടായ മരത്തിൽ തട്ടുകയും തുടർന്ന് കേടായ മരം കടപുഴകി ചന്ദ്രൻ നായരുടെ ദേഹത്ത് വീഴുകയായിരുന്നു. മരം വീഴുന്നത് കണ്ട് മറ്റ് തൊഴിലാളികൾ ഓടിമാറി. ചന്ദ്രൻ നായരെ ഉടൻ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam