ആളില്ലാത്ത വീട്ടില്‍ നിന്നും പണവും ആഭരണങ്ങളും മോഷ്ടിച്ചു; അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

Published : Sep 16, 2019, 11:04 PM ISTUpdated : Sep 16, 2019, 11:09 PM IST
ആളില്ലാത്ത വീട്ടില്‍ നിന്നും പണവും ആഭരണങ്ങളും മോഷ്ടിച്ചു; അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

Synopsis

ഒന്നിൽ കൂടുതൽ പേർ മോഷണത്തിൽ ഉണ്ടായിരുന്നുവെന്ന് സൂചന ലഭിച്ചിട്ടുണ്ട്. വീടിന്റെ മുൻവാതിൽ പൊളിച്ചാണ് മോഷണം നടത്തിയിരിക്കുന്നത്.

അമ്പലപ്പുഴ: ആളില്ലാത്ത വീട്ടിൽ മോഷണം നടന്ന സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. അമ്പലപ്പുഴ വടക്കേനട മംഗലപ്പള്ളി കെ.പി ശ്രീകുമാറിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. വ്യാഴാഴ്ച കുടുംബസമേതം ചെന്നൈക്കു പോയ ഇവർ ഞായറാഴ്ച വൈകിട്ടെത്തിയപ്പോഴാണ് മോഷണ വിവരമറിയുന്നത്. തുടർന്നാണ് അമ്പലപ്പുഴ പോലീസിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കിയത്.

അലമാരയിൽ സൂക്ഷിച്ചിരുന്ന 16 പവൻ സ്വർണാഭരണങ്ങൾ, മുപ്പതിനായിരം രൂപ എന്നിവയും എൽസിഡി ടെലിവിഷനും നഷ്ടപ്പെട്ടു. ഇന്നലെ വിരലടയാള വിദഗ്ധരും ഫോറൻസിക് വിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തി. ഇതിൽ ആറ് വിരലടയാളങ്ങൾ കണ്ടെടുത്തു. ഇവ ഒരാളുടേതാണോ എന്നത് പിന്നീട് നടക്കുന്ന വിശദമായ പരിശോധനയിലെ വ്യക്തമാകൂ. ഒന്നിൽ കൂടുതൽ പേർ മോഷണത്തിൽ ഉണ്ടായിരുന്നുവെന്ന് സൂചന ലഭിച്ചിട്ടുണ്ട്.

വീടിന്റെ മുൻവാതിൽ പൊളിച്ചാണ് മോഷണം നടത്തിയിരിക്കുന്നത്. സ്ഥലത്തെത്തിയ പോലീസ് ഡോഗ് അമ്പലപ്പുഴ ക്ഷേത്രം അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിനു സമീപം വരെയെത്തിയിരുന്നു. സമീപത്തെ നിരീക്ഷണ ക്യാമറകളും പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പോലീസ് പറഞ്ഞു.
  
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുല്ലപ്പെരിയാർ: ബലക്ഷയം നിർണ്ണയത്തിനായി വെള്ളത്തിനടിയിൽ റിമോട്ട്‍ലി ഓപ്പറേറ്റഡ് വെഹിക്കിൾ പരിശോധന ഇന്ന് തുടങ്ങും
സർക്കാർ ഹോമിൽ നിന്നും ഒളിച്ചോടിയ കുട്ടികളെ പൊലീസുകാരൻ ചമഞ്ഞ് പീഡിപ്പിച്ചു, യുവാവിന് 7 വർഷം തടവ്