'അവധി കഴിഞ്ഞെത്തി, വണ്ടിക്ക് ടയറില്ല'; 'ഊരിയെടുത്തത്' പഞ്ചായത്ത് വാഹനത്തിന്‍റെ ടയറുകള്‍

Published : Sep 16, 2019, 08:29 PM ISTUpdated : Sep 16, 2019, 08:32 PM IST
'അവധി കഴിഞ്ഞെത്തി, വണ്ടിക്ക് ടയറില്ല'; 'ഊരിയെടുത്തത്' പഞ്ചായത്ത് വാഹനത്തിന്‍റെ ടയറുകള്‍

Synopsis

നാല് ടയറുകൾ കാണാതായി.അതിൽ രണ്ട് പഴയ ടയറുകൾ ഇട്ടിട്ടു പോവുകയും രണ്ട് ടയറുകളുടെ നട്ടും ബോൾട്ടും അവിടെ ഉപേക്ഷിച്ചു പോയതായുമാണ് കണ്ടെത്തിയത്.

തിരുവനന്തപുരം: വിഴിഞ്ഞം കോട്ടുകാൽ ഗ്രാമ പഞ്ചായത്തിലെ വാഹനത്തിന്റെ ടയറുകൾ മോഷണം പോയി. ഏഴു ദിവസത്തെ അവധിക്ക് ശേഷം കോട്ടുകാൽ ഗ്രാമ പഞ്ചായത്തിലെ അംഗങ്ങൾ ഇന്ന് രാവിലെ പഞ്ചായത്തിൽ എത്തിയപ്പോഴാണ് വാഹനത്തിന്റെ ടയറുകൾ മോഷണം പോയതായി അറിയുന്നത്.

നാല് ടയറുകൾ കാണാതായി.അതിൽ രണ്ട് പഴയ ടയറുകൾ ഇട്ടിട്ടു പോവുകയും രണ്ട് ടയറുകളുടെ നട്ടും ബോൾട്ടും അവിടെ ഉപേക്ഷിച്ചു പോയതായുമാണ് കണ്ടെത്തിയത്. താവൂക്ക് കല്ലുകളിൽ വാഹനം താങ്ങി നിർത്തിയ നിലയിലായിരുന്നു. ഉടൻ തന്നെ പഞ്ചായത്ത് അധികൃതർ പോലീസിൽ വിവരമറിയിക്കുകയും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും എത്തി പരിശോധന നടത്തുകയും ചെയ്തു. പഞ്ചായത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും ദീർഘനാളായി ചേരിത്തിരിവിലാണ്. സംഭവത്തിൽ വിഴിഞ്ഞം പൊലീസ് അന്വേഷണം ആരംഭിച്ചു

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സിസിവിടിയിൽ 'ചവിട്ടി കള്ളൻ'; ഇരിണാവിൽ 2 ഷോപ്പുകളിൽ മോഷണം, കള്ളനെ തിരിഞ്ഞ് പൊലീസ്
പരസ്യമദ്യപാനം ചോദ്യം ചെയ്‌ത പോലീസിന് നേരെ ആക്രമണം: കെ എസ് യു നേതാവടക്കം പിടിയിൽ