വീട് കുത്തിത്തുറന്ന് 15 പവന്‍ സ്വര്‍ണ്ണവും പണവും കവര്‍ന്നു

Published : Mar 11, 2020, 10:44 PM ISTUpdated : Mar 11, 2020, 10:50 PM IST
വീട് കുത്തിത്തുറന്ന് 15 പവന്‍ സ്വര്‍ണ്ണവും പണവും കവര്‍ന്നു

Synopsis

വീട്ടുകാർ ആശുപത്രിയിൽ പോയ സമയത്ത് വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും മോഷ്ടിച്ചു. 

കായംകുളം: വീട്ടുകാർ ആശുപത്രിയിൽ പോയ തക്കം നോക്കി വീട് കുത്തിത്തുറന്ന് കവർച്ച. 15 പവൻ സ്വർണ്ണാഭരണങ്ങളും പണവും കവർന്നു. കായംകുളം കൃഷ്ണപുരം കാപ്പിൽ കിഴക്ക് ശ്രീശൈലത്തിൽ (വൈരവന വടക്കേതിൽ ) പ്രവാസിയായ ശിവദാസന്റെ വീട്ടിലാണ് മോഷണം നടന്നത്.

വീടിന്റെ മുൻവശത്തെ കതക് കുത്തിത്തുറന്ന് അകത്തുകയറിയ മോഷ്ടാക്കൾ അലമാരയുടെ പൂട്ട് തകർത്ത് സ്വർണ്ണവും പണവും അപഹരിക്കുകയായിരുന്നു. ശിവദാസൻ വിദേശത്താണ്. ഭാര്യ രാജലക്ഷ്മി സുഖമില്ലാതെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അച്ഛനെ കാണാൻ മകനുമായി പോയ സമയത്താണ് മോഷണം. ഇന്ന് ഉച്ചക്ക് 12 ഓടെ ഇവർ വീട്ടിലെത്തിയപ്പോഴാണ് മുൻ വശത്തെ കതക് കുത്തിത്തുറന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ കായംകുളം പോലീസിനെ വിവരമറിയിച്ചു. തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറൻസിക് വിഭാഗവും ഡോഗ് സ്ക്വാഡും സ്ഥലത്ത് തെളിവെടുപ്പ് നടത്തി. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
https://www.asianetnews.com/topic/covid-19?fbclid=IwAR0tcG0xV6-XxUyEqEt4gI2QC8yq61reB5-2H1IXAKafPlXM_SBvF5Nq6kI

PREV
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി