മാഹി പള്ളിയില്‍ മെഴുകുതിരി കത്തിക്കുന്നതിനിടെ മൂന്ന് വയസ്സുകാരിയുടെ സ്വര്‍ണവള മോഷ്ടിച്ചു, കോട്ടയം സ്വദേശി പിടിയില്‍

Published : Oct 11, 2026, 10:26 PM IST
Gold bangle

Synopsis

മാഹി പള്ളിയില്‍ എത്തി മാതാവിന്റെ രൂപക്കൂടിന് മുന്നില്‍ മെഴുകുതിരി കത്തിക്കുന്നതിനിടെ കോഴിക്കോട് നാദാപുരം കല്ലാച്ചിയിലെ കുറ്റ്യേന്റവിട അഭിരാമിന്റെയും ആതിരയുടെയും മകള്‍ മേവ അഭിരാമിന്റെ സ്വര്‍ണവളയാണ് നഷ്ടപ്പെട്ടത്.

കോഴിക്കോട്: മാതാപിതാക്കളോടൊപ്പം മാഹി പള്ളിയിലെത്തിയ മൂന്ന് വയസ്സുകാരിയുടെ സ്വര്‍ണ ഊരിയെടുത്ത കോട്ടയം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചുവരുന്ന കോട്ടയം സ്വദേശി ഷിഹാബിനെയാണ് മാഹി പോലീസ് അറസ്റ്റ് ചെയ്തത്. മാഹി പള്ളിയില്‍ എത്തി മാതാവിന്റെ രൂപക്കൂടിന് മുന്നില്‍ മെഴുകുതിരി കത്തിക്കുന്നതിനിടെ കോഴിക്കോട് നാദാപുരം കല്ലാച്ചിയിലെ കുറ്റ്യേന്റവിട അഭിരാമിന്റെയും ആതിരയുടെയും മകള്‍ മേവ അഭിരാമിന്റെ സ്വര്‍ണവളയാണ് നഷ്ടപ്പെട്ടത്.

ഇന്നലെ രാത്രിയാണ് അഭിരാമും കുടുംബവും മാഹി പള്ളിയില്‍ എത്തിയത്. രാത്രി ഒമ്പതേമുക്കാലോടെ മെഴുകുതിരി കത്തിക്കുമ്പോള്‍ നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു. ഇവിടെ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോഴാണ് ആരോ വള ഊരിയെടുത്തതായി കുട്ടി അമ്മയോട് പറഞ്ഞത്. കൂടെയുണ്ടായിരുന്ന ബന്ധു കുട്ടി മെഴുകുതിരി കത്തിക്കുന്നതിന്റെ ഫോട്ടോ എടുത്തിരുന്നു. ഇത് പരിശോധിച്ചപ്പോള്‍ ഫോട്ടോയിലുള്ള ഒരാള്‍ സംശയകരമായ സാഹചര്യത്തില്‍ അടുത്ത് നിന്ന് പെരുമാറിയതായി ബോധ്യമായി. തുടര്‍ന്ന് പള്ളി ജീവനക്കാര്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇയാള്‍ വള ഊരി കടന്നുകളയുന്നത് വ്യക്തമായത്. ഉടന്‍ മാഹി പോലീസ് എത്തി നടത്തിയ അന്വേഷണത്തിലാണ് മാഹി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഷിഹാബിനെ പിടികൂടിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കോഴിക്കോട്ട് തൊഴിലുറപ്പ് ജോലിക്കിടെ 65-കാരിക്ക് പാമ്പ് കടിയേറ്റു; കാലിൽ കടിച്ചത് മൂർഖൻ
കാർ നിർത്താതെ പോയി, പിന്തുടർന്ന് പൊലീസും; കോഴിക്കോട് എൻഐടിക്ക് സമീപം എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ