കോഴിക്കോട്ട് തൊഴിലുറപ്പ് ജോലിക്കിടെ 65-കാരിക്ക് പാമ്പ് കടിയേറ്റു; കാലിൽ കടിച്ചത് മൂർഖൻ

Published : Oct 11, 2026, 10:26 PM IST
kozhikode snake bite

Synopsis

ജോലിസ്ഥലത്തുനിന്നും ഉച്ചഭക്ഷണം കഴിക്കാനായി നടന്നു പോകുമ്പോഴാണ് കാലിന് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റത്. ഇവരെ ഉടനെ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കോഴിക്കോട്: തൊഴിലുറപ്പ് ജോലിക്കിടെ മധ്യവയസ്‌കയ്ക്ക് പാമ്പ് കടിയേറ്റു. പൂനൂര്‍ ചാലില്‍പുറായില്‍ വിമല (65) യ്ക്കാണ് കടിയേറ്റത്. കഴിഞ്ഞ ദിവസം ഉച്ചയോടെ ആഡംബരക്കുന്ന് എന്ന സ്ഥലത്തുവെച്ചായിരുന്നു സംഭവം.

ജോലിസ്ഥലത്തുനിന്നും ഉച്ചഭക്ഷണം കഴിക്കാനായി നടന്നു പോകുമ്പോഴാണ് കാലിന് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റത്. ഇവരെ ഉടനെ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കാർ നിർത്താതെ പോയി, പിന്തുടർന്ന് പൊലീസും; കോഴിക്കോട് എൻഐടിക്ക് സമീപം എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ
ആലുവയിൽ പതിനഞ്ചുകാരനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച സംഭവം: കാക്കനാട് സ്വദേശികളായ രണ്ട് പേർ പിടിയിൽ