ആലപ്പുഴയിൽ രക്ഷകനായി വന്ന് മോഷണം; മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളുടെ സ്വർണ്ണമാല മോഷ്ടിച്ച പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ

Published : Oct 07, 2026, 03:06 AM IST
kerala police jeep

Synopsis

ആലപ്പുഴ മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ സഹായിക്കാനെന്ന വ്യാജേനയെത്തി സ്വർണ്ണമാല മോഷ്ടിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പുന്നപ്ര സ്വദേശിയായ അഷ്കറിനെയാണ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അമ്പലപ്പുഴ പോലീസ് മണിക്കൂറുകൾക്കുള്ളിൽ പിടികൂടിയത്. ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

ആലപ്പുഴ : മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളുടെ സ്വർണ്ണമാല മോഷ്ടിച്ച പ്രതി മണിക്കൂറുകൾക്കുള്ളിൽ അമ്പലപ്പുഴ പോലീസിന്റെ വലയിലായി. പുന്നപ്ര തെക്ക് പഞ്ചായത്ത് സ്വദേശിയായ അഷ്കറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിലാക്കാൻ സഹായിക്കാനെന്ന വ്യാജേന ഓട്ടോയിൽ കയറിക്കൂടിയായിരുന്നു ഇയാളുടെ മോഷണം.

ഞായറാഴ്ച രാത്രി ഒൻപതരയോടെയായിരുന്നു സംഭവം. മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തുണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാൻ സഹായിക്കാനെന്ന വ്യാജേനയാണ് പ്രതിയായ അഷ്കർ ഓട്ടോറിക്ഷയിൽ കയറിപ്പറ്റിയത്.

ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ, പരിക്കേറ്റയാളുടെ കഴുത്തിലുണ്ടായിരുന്ന സ്വർണ്ണമാല പൊട്ടിച്ചെടുത്ത് പ്രതി വേഗത്തിൽ അവിടെനിന്നും കടന്നുകളയുകയായിരുന്നു. മാല നഷ്ടപ്പെട്ട വിവരമറിഞ്ഞ് ബന്ധുക്കൾ അമ്പലപ്പുഴ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് പോലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതി പിടിയിലാകുന്നത്. ആശുപത്രി പരിസരത്തെയും സമീപപ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു.

തുടർന്ന് കുറവൻതോട് ജംഗ്ഷനിൽ വെച്ച് സാഹസികമായാണ് പോലീസ് സംഘം പ്രതിയെ കീഴടക്കിയത്. പുന്നപ്ര സ്വദേശിയായ അഷ്കർ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. അമ്പലപ്പുഴ സർക്കിൾ ഇൻസ്‌പെക്ടർ വിഷ്ണുകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ വലയിലാക്കിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട യുവാവുമായി പ്രണയം, പീഡനം, പ്ലസ് ടു വിദ്യാർഥിനിയുടെ പരാതിയിൽ 4 പേർ പിടിയിൽ
കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്നു, അന്തർസംസ്ഥാന മോഷ്ടാവ് പിടിയിൽ