നെടുമ്പാശേരിയിൽ സ്വർണക്കടത്ത്; ട്രോളിയുടെ പിടിയിൽ ഒട്ടിച്ച് കടത്താൻ ശ്രമിച്ച 'ബട്ടൺ' സ്വർണം പിടികൂടി

By Web TeamFirst Published Dec 8, 2022, 10:53 AM IST
Highlights

കസ്റ്റംസ് ഹാളിലെത്തിയപ്പോഴും ഇയാൾ ട്രോളിയിൽ നിന്നും കൈ മാറ്റാൻ തയ്യാറായില്ല. ഇതേ തുടർന്ന് പരിശോധിച്ചപ്പോഴാണ് സ്വർണം ഒളിപ്പിച്ചത് കണ്ടെത്തിയത്

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ന് വീണ്ടും സ്വർണം പിടികൂടി. ബട്ടൺ രൂപത്തിലാക്കി ഒളിച്ചുകടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്. ട്രോളി ബാഗിൽ ഒളിച്ചുകടത്താനായിരുന്നു ശ്രമം. കാസർകോട് സ്വദേശി മുഹമ്മദിനെ സംഭവത്തിൽ കസ്റ്റംസ് പിടികൂടിയതായി അറിയിച്ചിട്ടുണ്ട്.

ദുബൈയിൽ നിന്നാണ് മുഹമ്മദ് കൊച്ചി നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയത്. വിമാനത്തിൽ നിന്ന് ഇറങ്ങിയ ശേഷം ഇയാൾ കൈവശമുണ്ടായിരുന്ന സ്വർണം ട്രോളി ബാഗിന്റെ കൈപ്പിടിയിൽ വെച്ച് അതിന് മുകളിൽ ബാന്റേജ് വെച്ച് ഒട്ടിച്ചു. പിന്നീട് ടിഷ്യൂ പേപ്പർ കൊണ്ട് പൊതിഞ്ഞ ശേഷമാണ് വിമാനത്താവളത്തിന് പുറത്തേക്ക് കടക്കാൻ ശ്രമിച്ചത്.

കസ്റ്റംസ് ഹാളിലെത്തിയപ്പോഴും ഇയാൾ ട്രോളിയിൽ നിന്നും കൈ മാറ്റാൻ തയ്യാറായില്ല. ഇതേ തുടർന്ന് പരിശോധിച്ചപ്പോഴാണ് സ്വർണം ഒളിപ്പിച്ചത് കണ്ടെത്തിയത്. 

click me!