
തിരുവനന്തപുരം: കോടതിയില്‍ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണം കാണാനില്ല. തിരുവനന്തപുരം ആര്‍ഡിഒ കോടതിയില്‍ സൂക്ഷിച്ചിരുന്ന 50 പവനോളം സ്വര്‍ണാണ് കാണാതായത്. കുടപ്പനക്കുന്ന് കളക്ട്രേറ്റ് വളപ്പിലെ കോടതി ലോക്കറിലാണ് സ്വര്‍ണ്ണം സൂക്ഷിച്ചിരുന്നത്. 50 പവന്‍ സ്വര്‍ണ്ണത്തിന് പുറമേ ലോക്കറിലുണ്ടായിരുന്ന വെള്ളിയും രണ്ടു ലക്ഷത്തോളം രൂപയും കാണാതായിട്ടുണ്ട്.
കഴിഞ്ഞ ദിവസം സംശയത്തെ തുടര്‍ന്ന് ആര്‍ഡിഒയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ലക്ഷങ്ങളുടെ സ്വര്‍ണ്ണവും വെള്ളിയും മോഷണം പോയത് കണ്ടെത്തിയത്. ലോക്കര്‍ പൊളിച്ചതിന്‍റെ ലക്ഷണങ്ങളൊന്നുമില്ല. ജീവനക്കാരാണ് സംശയത്തിന്‍റെ നിഴലില്‍. കളക്ടറുടെ പരാതിയില്‍ പേരൂര്‍ക്കട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരുടെയും കോടതിയിലെ സിസിടിവി ദൃശ്യങ്ങളുടെയും സഹായത്തോടെയാണ് പൊലീസ് അന്വഷണം.
Read More : Robbery : കൊച്ചിയിലെ പെട്രോൾ പമ്പിൽ ജീവനക്കാരനെ കത്തിമുനയിൽ നിർത്തി പണം കവര്‍ന്നു
മുൻമന്ത്രിയുടെ വീട്ടിൽ വീട്ടുജോലിക്കാരിയെ കളിത്തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; യുവാവ് പിടിയിൽ
നാന്ദേഡ്: മഹാരാഷ്ട്ര മുൻ മന്ത്രി ഡി പി സാവന്തിന്റെ വീട്ടിൽ അതിക്രമിച്ചുകയറി, വീട്ടുജോലിക്കാരിയുടെ തലയിൽ കളിത്തോക്ക് ചൂണ്ടി 50000 രൂപ ആവശ്യപ്പെട്ടു. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. നാട്ടുകാർ ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ബീഡ് സ്വദേശിയായ സാഹിൽ മാനെ എന്ന യുവാവാണ് പൊലീസ് പിടിയിലായത്. കരിമ്പ് കൃഷി പ്രശ്നവുമായി ബന്ധപ്പെട്ട് സംസാരിക്കണമെന്നാവശ്യപ്പെട്ടാണ് ശിവാജിനഗർ ഏരിയയിലെ മുൻ മന്ത്രിയുടെ വീട്ടിൽ വന്നതെന്ന് പൊലീസ് പറഞ്ഞു.
വീട്ടിൽ പ്രവേശിച്ച ഇയാൾ വ്യാജ തോക്കെടുത്ത് വീട്ടുജോലിക്കാരിയുടെ തലയിൽ ഉന്നം പിടിച്ച് 50,000 രൂപ ആവശ്യപ്പെട്ടു. ബഹളം കേട്ട് മുൻമന്ത്രി അടുക്കളയിലെത്തി. ശബ്ദമുണ്ടാക്കി അയൽക്കാരെ വിളിച്ചുകൂട്ടിയപ്പോൾ ഇയാൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ സ്ഥലത്ത് തടിച്ചുകൂടിയ ആളുകൾ ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. വീടിനുള്ളിൽ അതിക്രമിച്ച് കടക്കൽ, ആയുധ നിയമം എന്നിവ പ്രകാരം മാനെക്കെതിരെ കേസെടുക്കുമെന്ന് സബ് ഡിവിഷണൽ പൊലീസ് ഓഫീസർ ചന്ദ്രസെൻ ദെഹ്സ്മുഖ് പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam