നെയ്യാറ്റിൻകരയിൽ നടുറോട്ടിൽ പൊലീസിനെ വളഞ്ഞിട്ട് തല്ലി ഗുണ്ട ബിജു - വീഡിയോ

Web Desk   | Asianet News
Published : Dec 25, 2019, 03:26 PM ISTUpdated : Dec 25, 2019, 03:29 PM IST
നെയ്യാറ്റിൻകരയിൽ നടുറോട്ടിൽ പൊലീസിനെ വളഞ്ഞിട്ട് തല്ലി ഗുണ്ട ബിജു - വീഡിയോ

Synopsis

പ്രതികൾക്ക് അകമ്പടി പോയ പൊലീസുകാരെയാണ് ഗുണ്ട ബിജു നടുറോട്ടിലിട്ട് തല്ലിയത്. രണ്ട് പ്രതികളെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോവുകയായിരുന്നു. 

തിരുവനന്തപുരം: പ്രതികളെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയ പൊലീസുകാർക്ക് നേരെ നടുറോട്ടിൽ ആക്രമണം. നിരവധി കേസുകളിൽ പ്രതിയായ ഗുണ്ട ബിജുവാണ് പൊലീസിെനെ ആക്രമിച്ചത്. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. 

തിരുവനന്തപുരം ജില്ലാ ജയിലിലുള്ള രണ്ട് പ്രതികളെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ ശേഷം തിരികെ പോകാനായി ബസ് കാത്തുനിന്ന പൊലീസുകാരെയാണ് ബിജു ആക്രമിച്ചത്. പൊലീസുകാര്‍ ചെറുത്തു. ട്രാഫിക് ജോലിയിലുണ്ടായിരുന്ന പൊലീസുകാര്‍ കൂടിയെത്തിയതോടെയാണ് ഇയാളെ  പിടികൂടാനായത്. 

ബിജു മദ്യലഹരിലായിരുന്നുവെന്ന് നെയ്യാറ്റിൻകര പൊലീസ് പറയുന്നു. കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന പ്രതികള്‍ക്ക് ബിജുവുമായി ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ എന്തിനാണ് പൊലീസിനെ ബിജു ആക്രമിച്ചതെന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല.

കഴിഞ്ഞ ദിവസം സമാനമായ രീതിയിൽ പൊലീസുകാർക്ക് നേരെ അക്രമം നടന്നിരുന്നു. കഞ്ചാവ് കേസ് പ്രതി സുരേഷ്  കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കര പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് പിടികൂടിയത്. അന്തര്‍സംസ്ഥാന മോഷ്ടാവ് ആറു മാസം മുമ്പ് നെയ്യാറ്റിന്‍കരയിൽ വച്ച് തന്നെ ചാടിപ്പോയിരുന്നു. കോടതിയിൽ ഹാജരാക്കാൻ കൊണ്ടു പോകും വഴിയായിരുന്നു ഇത്. സമാനമായ രീതിയിലാണ് വീണ്ടും പൊലീസിന് നേരെ ആക്രമണമുണ്ടായിരിക്കുന്നത്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇതോ 'രണ്ടറ്റം കൂട്ടിമുട്ടിക്കൽ', കോഴിക്കോട്ട് പ്രൈവറ്റ് ബസിന്റെ അഭ്യാസം യാത്രക്കാരുടെ ജീവൻ പോലും വകവയ്ക്കാതെ, ബസ് കൊണ്ട് തമ്മിലിടി ദൃശ്യങ്ങൾ
തെങ്കാശിയിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന കെഎസ്ആര്‍ടിസി ബസിൽ കഞ്ചാവ് കടത്താൻ ശ്രമം, രണ്ടു പേർ ചെക്ക്പോസ്റ്റിൽ പിടിയിൽ