ആലപ്പുഴയില്‍ ഗുണ്ടാ നേതാവ് മര്‍ദ്ദനമേറ്റ് മരിച്ചു

Published : Apr 12, 2021, 11:05 AM ISTUpdated : Apr 12, 2021, 12:17 PM IST
ആലപ്പുഴയില്‍ ഗുണ്ടാ നേതാവ് മര്‍ദ്ദനമേറ്റ് മരിച്ചു

Synopsis

അഭിലാഷിനോട് ശത്രുതയുള്ളവർ ചേർന്ന് ജനറൽ ആശുപത്രിക്ക് സമീപം വച്ച് മർദ്ദിച്ചു എന്നാണ് ഭാര്യയുടെ പരാതി. 

കൈനകരി: ആലപ്പുഴയിൽ ഗുണ്ടാ നേതാവ് മർദ്ദനമേറ്റ് മരിച്ചു. പുന്നമട അഭിലാഷ് എന്ന് വിളിക്കുന്ന കൈനകരി എട്ടാം വാർഡിൽ അഭിലാഷാണ് മരിച്ചത്. അഭിലാഷിന്റെ സംഘത്തിലെ മുൻ അംഗവും ഒട്ടേറെ കേസുകളിൽ പ്രതിയുമായ കൈനകരി സ്വദേശി മജു എന്നയാൾ വീടു കയറി ആക്രമിക്കുകയായിരുന്നുവെന്നു നെടുമുടി പൊലീസ് പറഞ്ഞു. 

കൊലപാതകക്കേസുകള്‍ അടക്കം ഇരുപത്തിയഞ്ചോളം കേസുകളാണ് പുന്നമട അഭിലാഷിനെതിരെയുള്ളത്. അഭിലാഷിനോട് ശത്രുതയുള്ളവർ ചേർന്ന് ജനറൽ ആശുപത്രിക്ക് സമീപം വച്ച് മർദ്ദിച്ചു എന്നാണ് ഭാര്യയുടെ പരാതി.

ഗുരുതര പരുക്കേറ്റ അഭിലാഷിനെ ഭാര്യ ദീപ്തിയാണ് ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. എത്തിക്കുമ്പോള്‍ ജീവനുണ്ടായിരുന്ന അഭിലാഷ് അർധ രാത്രിയോടെയാണ് മരിക്കുകയായിരുന്നു. കൈനകരിയിൽ അനിയൻ  എന്നയാളുടെ കൊലപാതകക്കേസിലെ വിചാരണ കഴിഞ്ഞ് നില്‍ക്കുകയായിരുന്നു അഭിലാഷ്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

120 കോടി തട്ടിപ്പ്, ബിഗ് ബോസ് താരം യൂട്യൂബർ ബ്ലെസ്ലിയെ വിശദമായി ചോദ്യംചെയ്യാൻ നീക്കം, വീണ്ടും കസ്റ്റഡി അപേക്ഷക്ക് നീക്കം, ബ്ലെസ്ലിക്കെതിരായ പ്രധാന കണ്ടെത്തൽ
മുന്നറിയിപ്പുമായി പഞ്ചായത്തംഗം, 2 ദിവസത്തേക്ക് ആരോടും പറയില്ല; ഒന്നും നടന്നില്ലേൽ സിസിസിടിവി പുറത്ത് വിടും, മോഷ്ടിച്ചത് റേഡിയോ