സ്വകാര്യ ഹോട്ടലിന് നേരേ ഗുണ്ടാ ആക്രമണം; ചില്ലു വാതിലുകൾ വെട്ടിപ്പൊളിച്ചു, അന്വേഷണം

Web Desk   | Asianet News
Published : Mar 13, 2020, 11:14 AM ISTUpdated : Mar 13, 2020, 11:47 AM IST
സ്വകാര്യ ഹോട്ടലിന് നേരേ ഗുണ്ടാ ആക്രമണം; ചില്ലു വാതിലുകൾ വെട്ടിപ്പൊളിച്ചു, അന്വേഷണം

Synopsis

ഗുഡ്സ് ഓട്ടോറിക്ഷയിൽ നാല് യുവാക്കൾ ഹോട്ടലിലെത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വാളും കത്തിയും മാരകായുധങ്ങളുമായി ഹോട്ടലിന് മുന്നിൽ സ്ഥാപിച്ചിരുന്ന വലിയ ഗ്ലാസ് ഡോറുകളും റിസപ്ഷനിലെ കമ്പ്യൂട്ടറുകൾ അടക്കമുള്ള ഉപകരണങ്ങളും അടിച്ചു തകർത്തു.

തിരുവനന്തപുരം: കാട്ടാക്കടയിൽ സ്വകാര്യ ഹോട്ടലിന് നേരേ ഗുണ്ടാ ആക്രമണം. ഇന്നലെ ഉച്ചയ്ക്ക് കാട്ടാക്കട അഭിരാമി ബാർ ഹോട്ടലിന് നേരെയാണ് ആക്രമണം നടന്നത്. അഞ്ചംഗ സംഘമാണ് ഹോട്ടൽ അടിച്ചു തകർത്തത്. ഹോട്ടലിന്റെ താഴത്തെ നിലയിലെ ബാറിൽ ഇന്നലെ രാവിലെ മദ്യപിക്കാനെത്തിയ ഒരു യുവാവ് അമിതമായി മദ്യപിച്ചു. വീണ്ടും മദ്യം ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ നൽകാൻ വിസമതിച്ചു. ഇതിൽ പ്രകോപിതനായ യുവാവ് ബാറിൽ നിന്നും പുറത്തിറങ്ങി ഫോണിലൂടെ സുഹൃത്തുക്കളെ വിളിച്ചുവരുത്തുകയായിരുന്നു.   

ഗുഡ്സ് ഓട്ടോറിക്ഷയിൽ നാല് യുവാക്കൾ ഹോട്ടലിലെത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വാളും കത്തിയും മാരകായുധങ്ങളുമായി ഹോട്ടലിന് മുന്നിൽ സ്ഥാപിച്ചിരുന്ന വലിയ ഗ്ലാസ് ഡോറുകളും റിസപ്ഷനിലെ കമ്പ്യൂട്ടറുകൾ അടക്കമുള്ള ഉപകരണങ്ങളും അടിച്ചു തകർത്തു. ഹോട്ടലിന് മുന്നിലെ ബോർഡുകൾ,ലൈറ്റുകൾ, മൺകലങ്ങൾ, വിളക്കുകളും, ഫിഷ് ടാങ്കുകളും സംഘം അടിച്ചു തകർത്തു. 

സംഭവം കണ്ട് പിന്തിരിപ്പിക്കാൻ ശ്രമിച്ച ഹോട്ടൽ ജീവനക്കാരെയും സംഘം മർദ്ദിച്ചു. അരമണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം സ്ഥലത്തു നിന്നും കടന്നുകളയുകയും ചെയ്തു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളിൽ പ്രതികളുടെ ദൃശ്യങ്ങളിൽ നിന്ന് അക്രമി സംഘത്തെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ ഉടൻ കസ്റ്റഡിയിൽ എടുക്കുമെന്ന് സിവൈഎസ്പി സ്റ്റുവർട് കീലർ, ഇൻസ്‌പെക്ടർ ഓഫ് പൊലീസ് ഡി ബിജുകുമാർ എന്നിവർ പറഞ്ഞു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV
click me!

Recommended Stories

കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്
പ്രചരണത്തിനിടെ സ്ഥാനാർത്ഥി വാഹനാപകടത്തിൽ മരിച്ചു, വിഴിഞ്ഞം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു