തോക്ക് ചൂണ്ടി ഭീഷണി, തൃക്കുന്നപ്പുഴയിൽ ഉത്സവത്തിനിടെ ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടി; തോക്ക് പിടിച്ചെടുത്തു

Published : Feb 22, 2026, 10:47 AM IST
clash

Synopsis

ആലപ്പുഴ തൃക്കുന്നപ്പുഴയിലെ വലിയകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. തോക്ക് ചൂണ്ടിയുള്ള ഭീഷണിയെ തുടർന്നുണ്ടായ കൂട്ടത്തല്ലിൽ പത്തോളം പേർക്ക് പരിക്കേറ്റു, രണ്ടുപേരുടെ നില ഗുരുതരമാണ്.  

ആലപ്പുഴ: തൃക്കുന്നപ്പുഴയിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ സംഘർഷം. ഇന്ന് പുലർച്ചെയാണ് തൃക്കുന്നപ്പുഴ വലിയകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ ഗുണ്ടാ സംഘങ്ങൾ ഏറ്റുമുട്ടിയത്. തോക്ക് ചൂണ്ടി ഭീഷണിയും പിന്നാലെ കൂട്ടമർദ്ദനവുമുണ്ടായി. തൃക്കുന്നപ്പുഴ സ്വദേശി വിഷ്ണുവാണ് തോക്ക് ചൂണ്ടി രണ്ടാമത്തെ സംഘത്തെ ഭീഷണിപ്പെടുത്തിയത്. ഇതോടെ വിഷ്ണുവിന്റെ തലയിൽ രണ്ടാമത്തെ സംഘം പട്ടിക ഉപയോഗിച്ച് അടിച്ചു. പിന്നാലെ രണ്ട് സംഘങ്ങളും തമ്മിൽ കൂട്ടത്തല്ലുണ്ടാകുകയായിരുന്നു. അതിക്രമങ്ങളിൽ പത്തോളം പേർക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്. സംഘത്തിന്റെ കൈവശമുണ്ടായിരുന്ന റിവോൾവർ പൊലിസ് പിടിച്ചെടുത്തു.  
 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ സൂപ്പർ സ്പെഷ്യാലിറ്റിയിൽ 4 മെഡിക്കൽ പിജി സീറ്റുകൾ കൂടി, അനുമതി ലഭിച്ചു
മലപ്പുറത്ത് നിന്നെത്തിയ സംഘം കാട്ടിൽ കയറി, രഹസ്യ വിവരം കിട്ടി ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി; വെടിവെച്ചു കൊന്ന കലമാനുകളുമായി യുവാവ് പിടിയിൽ