മലപ്പുറത്ത് നിന്നെത്തിയ സംഘം കാട്ടിൽ കയറി, രഹസ്യ വിവരം കിട്ടി ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി; വെടിവെച്ചു കൊന്ന കലമാനുകളുമായി യുവാവ് പിടിയിൽ

Published : Feb 22, 2026, 09:50 AM IST
deer hunter arrested

Synopsis

കോഴിക്കോട് പുതുപ്പാടിയിൽ കലമാനെ വേട്ടയാടിയ സംഘത്തിലെ ഒരാളെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ പിടികൂടി. മലപ്പുറം സ്വദേശി അബ്ദുൾ സമദാണ് പിടിയിലായത്, ഇയാളിൽ നിന്ന് കലമാൻ്റെ ഇറച്ചിയും കണ്ടെടുത്തു. 

കോഴിക്കോട്: വേട്ടയാടിപ്പിച്ച കലമാനുകളും തോക്കും കലമാന്‍റെ ഇറച്ചിയുമായി യുവാവിനെ ഫോറസ്റ്റ് സംഘം പിടികൂടി. കോഴിക്കോട് താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ചില്‍പ്പെട്ട പുതുപ്പാടിയിലാണ് സംഭവം. മലപ്പുറം കരുവാരക്കുണ്ട് ഇയ്യമടത്തില്‍ അബ്‍ദുൾ സമദിനെയാണ് താമരശ്ശേരി റെയ്ഞ്ച് ഫോറസ്റ്റ് സംഘം പിടികൂടിയത്. സംഘത്തില്‍പ്പെട്ട കരുവാരക്കുണ്ട് സ്വദേശി ഖലീല്‍, ഈങ്ങാപ്പുഴ ചോയിയോട് മുഹമ്മദ് റാഫി, ഈങ്ങാപ്പുഴ സ്വദേശി നൗഫല്‍ എന്നിവര്‍ വേട്ടയ്ക്ക് ഉപയോഗിച്ച തോക്കുകളുമായി ഓടി രക്ഷപ്പെട്ടു.

പുതുപ്പാടി കൊളമല വനത്തില്‍ നായാട്ടു സംഘം പ്രവേശിച്ചിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പുലര്‍ച്ചെ 2.30 മുതല്‍ വനപാലകര്‍ നടത്തിയ തിരച്ചിലിലാണ് അബ്‍ദുൾ സമദ് പിടിയിലാകുന്നത്. വെടിയേറ്റ നിലയിലുള്ള ഒരു മാന്‍ ഇയാളുടെ കൈവശം ഉണ്ടായിരുന്നു. മറ്റൊരു മാനിനെ ഇറച്ചിയാക്കിയ നിലയിലും കണ്ടെത്തി. നായാട്ട് സംഘം റോഡരികില്‍ നിര്‍ത്തിയിട്ട ഓട്ടോയില്‍ നിന്നുമാണ് മാനിന്‍റെ ഇറച്ചി കണ്ടെത്തിയത്. പ്രതികള്‍ സഞ്ചരിച്ചതായി കരുതുന്ന മറ്റൊരു കാറിനായി അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഈ കാറിലാണ് ഖലീലും മുഹമ്മദ് റാഫിയും നൗഫലും രക്ഷപ്പെട്ടതെന്നാണ് കരുതുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

രഹസ്യ വിവരം, യുവാവിനെ പരിശോധിച്ചപ്പോൾ കണ്ടെത്തിയത് കോടികൾ വിലമതിക്കുന്ന 4.83 കിലോഗ്രാം തിമിംഗല ഛര്‍ദ്ദി
ഗര്‍ഭിണിയായ ഭാര്യയെ ഡിസ്ച്ചാര്‍ജ് ചെയ്യണമെന്നാവശ്യപ്പെട്ട് കണ്ണൂരിൽ 24 കാരന്റെ അതിക്രമം, ലേബർ റൂം അടിച്ചുതകർത്തു