മികച്ച റിസോഴ്സ് അധ്യാപകനുള്ള സംസ്ഥാന തല അവാര്‍ഡ് പി.പി. ആദിത്തിന്

By Web TeamFirst Published Dec 1, 2018, 7:14 PM IST
Highlights

മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം ബി ആര്‍ സി യിലെ വി. രേഖയും എലിമെന്‍ററി വിഭാഗത്തില്‍ അവാര്‍ഡിന് അര്‍ഹമായിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ ഹോസ്ദുര്‍ഗ് ബി ആര്‍ സിയില്‍ സേവനമനുഷ്ഠിക്കവേ അപകട മരണം സംഭവിച്ച പി. ദിനേശ് കുമാറിനാണ് സെക്കന്‍ററി വിഭാഗത്തിലെ അവാര്‍ഡ്.

കോഴിക്കോട് : സമഗ്ര ശിക്ഷ കേരളയുടെ 2018-19 അദ്ധ്യയന വര്‍ഷത്തെ എലിമെന്‍ററി വിഭാഗത്തില്‍ മികച്ച റിസോഴ്സ് അധ്യാപകനുള്ള സംസ്ഥാന തല അവാര്‍ഡ് പി.പി. ആദിത്തിന്.  കോഴിക്കോട് ജില്ലയിലെ കുന്നുമ്മല്‍ ബി ആര്‍ സിയിലാണ് പി.പി ആദിത്ത് സേവനം അനുഷ്ഠിക്കുന്നത്. ലോക ഭിന്നശേഷി ദിനമായ ഡിസംബര്‍ 3ന് തിരുവനന്തപുരം വി ജെ ടി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡ് സമ്മാനിക്കും.  

ഭിന്നശേഷി കുട്ടികള്‍ക്കായി ഡല്‍ഹിയിലേക്ക് നടത്തിയ ആകാശയാത്ര, റിപ്പബ്ലിക് ദിന പരേഡിലെ പങ്കാളിത്തം, പാലിയേറ്റീവ് രംഗത്തെ ഇടപെടല്‍, സംസ്ഥാനത്തെ ആദ്യത്തെ വെര്‍ച്ച്വല്‍ ക്ലാസ്റൂം, ഭിന്നശേഷിക്കാരുടെ രക്ഷിതാക്കള്‍ക്ക് സൗജന്യ യാത്രയ്ക്കുള്ള സൗകര്യം, ഭിന്നശേഷിക്കാര്‍ക്കായി ഉദ്യാനമൊരുക്കിയ പച്ചിലക്കാട് പദ്ധതി മുതലായവ പരിഗണിച്ചാണ് ആദിത്തിന് പുരസ്കാരം ലഭിച്ചത്.

മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം ബി ആര്‍ സി യിലെ വി. രേഖയും എലിമെന്‍ററി വിഭാഗത്തില്‍ അവാര്‍ഡിന് അര്‍ഹയായിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ ഹോസ്ദുര്‍ഗ് ബി ആര്‍ സിയില്‍ സേവനമനുഷ്ഠിക്കവേ അപകട മരണം സംഭവിച്ച പി. ദിനേശ് കുമാറിനാണ് സെക്കന്‍ററി വിഭാഗത്തിലെ അവാര്‍ഡ്.

click me!