കലോത്സവത്തിൽ പങ്കെടുത്ത് മടങ്ങവെ അപകടത്തിൽ പരിക്കേറ്റ വിദ്യാര്‍ത്ഥിക്ക് സര്‍ക്കാര്‍ സഹായം

Published : Jan 08, 2024, 09:40 PM IST
കലോത്സവത്തിൽ പങ്കെടുത്ത് മടങ്ങവെ അപകടത്തിൽ പരിക്കേറ്റ വിദ്യാര്‍ത്ഥിക്ക് സര്‍ക്കാര്‍ സഹായം

Synopsis

ട്രെയിന്‍ യാത്രയ്ക്കിടെ അപകടത്തില്‍പ്പെട്ട പെരുമ്പാവൂർ തണ്ടേക്കാട് ജമാഅത്ത് എച്ച് എസ് എസിലെ മുഹമ്മദ് ഫൈസലിന്‍റെ ചികിത്സയ്ക്കായി 50,000 രൂപ അനുവദിച്ച വിവരം മന്ത്രി വി ശിവൻകുട്ടിയാണ് അറിയിച്ചത്.

കൊല്ലം: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ മത്സരാർത്ഥിക്ക് താങ്ങായി സംസ്ഥാന സർക്കാർ. ട്രെയിന്‍ യാത്രയ്ക്കിടെ അപകടത്തില്‍പ്പെട്ട പെരുമ്പാവൂർ തണ്ടേക്കാട് ജമാഅത്ത് എച്ച് എസ് എസിലെ മുഹമ്മദ് ഫൈസലിന്‍റെ ചികിത്സയ്ക്കായി 50,000 രൂപ അനുവദിച്ച വിവരം മന്ത്രി വി ശിവൻകുട്ടിയാണ് അറിയിച്ചത്. കലോത്സവത്തിന്‍റെ സമാപന വേദിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ട്രെയിനിൽ ഉറങ്ങവെ അബദ്ധത്തിന് കാല് പുറത്തുപോയതാണ് മുഹമ്മദ് ഫൈസലിന് പരിക്കേറ്റത്. അപകടത്തിൽ ഫൈസലിന്‍റെ കാലിലെ അഞ്ച് വിരലുകളും ചതഞ്ഞരഞ്ഞു. ഉറക്കത്തിനിടെ വാതിൽ വഴി ട്രെയിനിന്‍റെ പുറത്തേക്ക് ആയ കാലുകൾ മരക്കുറ്റിയിലോ പോസ്റ്റിലോ ഇടിച്ചാകാം അപകടമെന്നാണ് നിഗമനം. കുട്ടി ഇപ്പോള്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കൊല്ലത്ത് നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ എച്ച് എസ് വിഭാഗം വട്ടപ്പാട്ട് മത്സരത്തിൽ പുതു മണവാളനായി വേഷമിട്ട് എ ഗ്രേഡ് കിട്ടി മടങ്ങും വഴി ശാസ്താംകോട്ടയിൽ വെച്ചായിരുന്നു അപകടം.

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്