ചായക്കടയിൽ നിന്ന് തീപടർന്നു? കിഴക്കേക്കോട്ടയിൽ കടകളിൽ തീപിടിത്തം

Published : Apr 18, 2023, 12:24 PM ISTUpdated : Apr 18, 2023, 12:51 PM IST
ചായക്കടയിൽ നിന്ന് തീപടർന്നു? കിഴക്കേക്കോട്ടയിൽ കടകളിൽ തീപിടിത്തം

Synopsis

കിഴക്കേക്കോട്ടയിൽ ബസ് വെയിറ്റിങ് ഷെഡിനോട് ചേർന്നാണ് തീപിടിത്തം ഉണ്ടായത്.

തിരുവനന്തപുരം: കടുത്ത ചൂടിനിടെ തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ തീപിടിത്തം. ബസ് വെയിറ്റിങ് ഷെഡിനോട് ചേർന്നുള്ള കടകളിലാണ് തീപിടിച്ചത്. ചായക്കടയിൽ നിന്ന് തീപടർന്നതെന്നാണ് വിവരം. നാലോളം കടകളിലേക്ക് തീപടർന്നു. ആളുകളെ ഒഴിപ്പിച്ച് സ്ഥലത്ത് തീയണക്കാൻ അഗ്നിരക്ഷാ സേന ശ്രമം തുടങ്ങി. കൂടുതൽ ഫയർ എഞ്ചിനുകൾ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. മൂന്ന് ഫയർ യൂണിറ്റുകൾ സ്ഥലത്തുണ്ട്. എന്നാൽ സ്ഥലത്ത് വലിയ തോതിൽ പുക ഉയർന്നിട്ടുണ്ട്. ചെറിയ ചായക്കടകളും ഭക്ഷണശാലകളുമുള്ള പ്രദേശമാണ് ഇവിടം. പഴവങ്ങാടി ഗണപതി കോവിലിനോട് ചേർന്ന് കിടക്കുന്ന ബസ് വെയിറ്റിങ് ഷെഡിന് പുറക് വശത്തെ കടകളിലാണ് തീപിടിത്തം ഉണ്ടായിരിക്കുന്നത്. ആളുകൾ പ്രദേശത്ത് തടിച്ച് കൂടിയിട്ടുണ്ട്. അരമണിക്കൂർ മുൻപാണ് തീപിടിത്തം ഉണ്ടായതെന്ന് പ്രദേശത്തുണ്ടായിരുന്നു ഒരാൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പുക വലിയ തോതിൽ ഉയർന്നിട്ടുണ്ട്. 

ചായക്കടയിൽ ഗ്യാസ് പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നാണ് വിവരമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. അഞ്ചോളം കടകളിൽ തീപടർന്നിട്ടുണ്ട്. നാട്ടുകാരും കെഎസ്ആർടിസി ജീവനക്കാരും പൊലീസും ഫയർ ഫോഴ്സും ചുമട്ടുതൊഴിലാളികളും സംയുക്തമായി സജീവമായി ഇടപെട്ടത് കൊണ്ടാണ് തീ വേഗത്തിൽ അണക്കാൻ കഴിഞ്ഞത്. നോർത്ത് ബസ് സ്റ്റാന്റിനോട് ചേർന്ന സ്ഥലത്താണ് അപകടം നടന്നത്. വലിയ അപകട സാധ്യത ഒഴിഞ്ഞിട്ടുണ്ടെന്നും കാര്യങ്ങൾ നിയന്ത്രണ വിധേയമാണെന്നും മന്ത്രി അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'അഴിമതി ഭരണത്തിന് എല്ലാ വിധ പിന്തുണയും'!; കണ്ണൂർ മേയർക്ക് അഭിവാദ്യമർപ്പിച്ചപ്പോൾ സിപിഎം നേതാവിന് നാക്കുപിഴ
സ്പീഡ് കൂട്ടി കോഴിക്കോട്! ബീച്ചിൽ നിന്ന് ബേപ്പൂരിലേക്ക് സ്പീഡ് ബോട്ട് സർവീസ്, ഉദ്ഘാടനം ചെയ്ത് ടൂറിസം മന്ത്രി