പോക്സോ കേസ് ഇരകൾ ഉൾപ്പടെയുളളവർക്ക് നൽകേണ്ട നഷ്ടപരിഹാര തുക അനുവദിച്ചു

Published : Jan 05, 2023, 08:09 AM IST
പോക്സോ കേസ് ഇരകൾ ഉൾപ്പടെയുളളവർക്ക് നൽകേണ്ട നഷ്ടപരിഹാര തുക അനുവദിച്ചു

Synopsis

നാല് വർഷത്തിലധികമായി 620 പേർക്ക് ഒരു നയാപൈസ പോലും സർക്കാർ നൽകിയിരുന്നില്ല. 620 പേർക്കായി 14 കോടി 39 ലക്ഷം രൂപയാണ് നഷ്ടപരിഹാര ഇനത്തിൽ സർക്കാർ നൽകാൻ ഉണ്ടായിരുന്നത്. 

തിരുവനന്തപുരം:  പോക്സോ കേസ് ഇരകൾ ഉൾപ്പടെയുളളവർക്ക് നൽകേണ്ട നഷ്ടപരിഹാര തുക സര്‍ക്കാര്‍ അനുവദിച്ചു. 568 പേർക്കായി 12 കോടി 99 ലക്ഷം രൂപയാണ് അനുവദിച്ചത്. നഷ്ടപരിഹാരം നിഷേധിച്ച സർക്കാർ നടപടി ഏഷ്യാനെറ്റ് ന്യൂസ് അടക്കം വാർത്തയാക്കിയതിന് പിന്നാലെയാണ് പണം അനുവദിച്ച് കൊണ്ടുളള ഉത്തരവ് പുറത്തിറങ്ങിയത്. 

കൊടിയ യാതനകളിലൂടെ കടന്ന് പോയവർക്ക് സര്‍ക്കാര്‍ നടപടി അൽപ്പം ആശ്വാസമാകും. എന്നാൽ നാല് വർഷത്തിലധികമായി 620 പേർക്ക് ഒരു നയാപൈസ പോലും സർക്കാർ നൽകിയിരുന്നില്ല. 620 പേർക്കായി 14 കോടി 39 ലക്ഷം രൂപയാണ് നഷ്ടപരിഹാര ഇനത്തിൽ സർക്കാർ നൽകാൻ ഉണ്ടായിരുന്നത്. സർ‍ക്കാരിന്‍റെ അലംഭാവം വാർത്തയായതിന് പിന്നാലെയാണ് 568 പേർക്ക് 12 കോടി 99 ലക്ഷം രൂപ അനുവദിച്ച് കൊണ്ടുളള ഉത്തരവ് ധനകാര്യ വകുപ്പ് ഇറക്കിയത്. 

കഴിഞ്ഞ വർഷം നവംബർ 12 വരെ നഷ്ടപരിഹാര തുക അനുവദിച്ചവരുടെ കുടിശ്ശിക തീർക്കണമെന്നാണ് ഉത്തരവിലുളളത്. ഈ സാമ്പത്തിക വർഷം തീരും മുമ്പ് തന്നെ കുടിശ്ശിക തീർക്കണം. ആസിഡ് ആക്രമണത്തിൽ പരിക്കേറ്റവർ, പോക്സോ ബലാത്സംഗ കേസുകളിലെ അതിജീവിതകൾ, അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾ, പ്രതിയെ തിരിച്ചറിയാത്ത കേസുകളിലെ ഇരകൾ തുടങ്ങിയ നിരവധി പേരാണ് സര്‍ക്കാറിന്‍റെ നഷ്ടപരിഹാരത്തിനായി കാത്തിരിക്കുന്നത്. കേരള ലീഗൽ സർവീസസ് അതോറിറ്റി വഴിയാണ് നഷ്ടപരിഹാരം നൽകുന്നത്. 
 

PREV
Read more Articles on
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി