കൊല്ലത്ത് ​വിവാഹത്തിനെത്തിയ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

Published : Sep 14, 2025, 07:43 PM ISTUpdated : Sep 14, 2025, 10:07 PM IST
Government official arrest

Synopsis

ജൂനിയര്‍ കോര്‍പ്പറേറ്റീവ് ഇൻപെക്ടറായ ചവറ തെക്കുംഭാഗം സ്വദേശി സന്തോഷ് ആണ് അറസ്റ്റിലായത്. വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെ പ്രതി പൊലീസിനെ ആക്രമിച്ചു.

കൊല്ലം: കൊല്ലം കുണ്ടറയിൽ ​വിവാഹത്തിനെത്തിയ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ചവറ തെക്കുംഭാഗം സ്വദേശി സന്തോഷ് ആണ് പിടിയിലായത്. സഹകരണ വകുപ്പിൽ ജൂനിയര്‍ കോപ്പറേറ്റീവ് ഇൻപെക്ടറാണ് പ്രതി. വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെ പ്രതി പൊലീസിനെ ആക്രമിച്ചു. പ്രതി പൊലീസിന് നേരെ അസഭ്യവർഷവും നടത്തി. ആക്രമത്തില്‍ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു.

കുണ്ടറയിൽ ഭർത്താവിനൊപ്പം വിവാഹത്തിനെത്തിയതായിരുന്നു യുവതി. മദ്യലഹരിയിൽ ആയിരുന്ന തെക്കുംഭാഗം സ്വദേശി സന്തോഷ് യുവതിക്ക് നേരെ അശ്ലീല ആംഗ്യം കാട്ടി. പിൻതുടർന്ന് യുവതിയുടെ കയ്യിൽ പിടിച്ചു. ഇത് ചോദ്യം ചെയ്ത യുവതിയെയും ഭർത്താവിനെയും സന്തോഷ് അസഭ്യം പറഞ്ഞു. തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു. കസ്റ്റഡിയിൽ എടുത്ത കുണ്ടറ പൊലീസിന് നേരെയും പ്രതിയുടെ അസഭ്യ വർഷം. വൈദ്യ പരിശോധനയ്ക്ക് കൊണ്ടു പോയ പൊലീസുകാരെ യുവാവ് ആക്രമിച്ചു. രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. സഹകരണ വകുപ്പിൽ ജൂനിയര്‍ കോപ്പറേറ്റീവ് ഇൻപെക്ടറാണ് പ്രതി. ഇയാൾക്കെതിരെ ലൈംഗികാതിക്രമത്തിനും പൊലീസുകാരെ ആക്രമിച്ചതിനും കേസെടുത്തു.

PREV
Read more Articles on
click me!

Recommended Stories

കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ
സിപിഎം വിമത സ്ഥാനാർത്ഥിക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്