
ഇടുക്കി: പ്രളയത്തെ തുടര്‍ന്നുണ്ടാകുന്ന വെള്ളപ്പൊക്കം ഒഴിവാക്കുന്നതിനും പുഴയുടെ ഗതിമാറ്റം തടയുന്നതിനും സര്‍ക്കാര്‍ക്കാര്‍ ആരംഭിച്ച ഓപ്പറേഷന്‍ സ്മൂത്ത് ഫ്‌ളോ പദ്ധതിയുടെ ഭാഗമായി നടത്തിയ പ്രവര്‍ത്തനത്തില്‍ മുതിരപ്പുഴയുടെ വീതി 60 അടിയായി വര്‍ദ്ധിച്ചു. പെരിയവാര മുതല്‍ പഴയമൂന്നാര്‍ വരെ നടത്തിയ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായാണ് വീതി പഴയപടി എത്തിയത്.
2018 ലുണ്ടായ മഹാപ്രളയത്തില്‍ പുഴയില്‍ അടിഞ്ഞുകൂടിയ മണ്ണ് മാറ്റുന്നതോടൊപ്പം വീതി വര്‍ദ്ധിപ്പിച്ച് പുഴയുടെ ഒഴുക്ക് സുഗമമാക്കുകയാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. സംസ്ഥാനത്തെ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, ജില്ലാ പഞ്ചായത്തുകള്‍ എന്നിവരുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിക്ക് പണം ചിലവഴിക്കുന്നത് കളക്ടറുടെ ദുരന്ത നിവാരണ ഫണ്ടില്‍ നിന്നാണ്. മൂന്നുമാസായി സന്നദ്ധപ്രവര്‍ത്തകരുടെയും ജീവനക്കാരുടെ നേത്യത്വത്തില്‍ നടത്തിയ പഠന റിപ്പോട്ടിന്റെ അടിസ്ഥാനത്തില്‍ പ്രളയത്തെ പിടിച്ചുനിര്‍ത്താന്‍ പുഴയിലെ മണ്ണ് നീക്കം ചെയ്ത് പുഴയുടെ ഒഴുക്ക് സുഗമമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
Read more: ചെടികളും പൂക്കളും തിന്ന് നശിപ്പിക്കും, തെരുവിൽ മേഞ്ഞു നടക്കുന്നു, ആടുകളെ ചൊല്ലി ജനങ്ങളുടെ കലഹം
സര്‍ക്കാര്‍ തലത്തില്‍ പദ്ധതി നടപ്പിലാക്കാന്‍ ശ്രമം ആരംഭിച്ചെങ്കിലും ചിലവ് പതില്‍മടങ്ങ് വര്‍ദ്ധിക്കുമെന്ന് കണ്ടെത്തി. ഇത് ഒഴിവാക്കാന്‍ പൊതുമരാമത്ത് വകുപ്പിന്റെ നേത്യത്വത്തില്‍ വാഹനങ്ങള്‍ കുറഞ്ഞ വാടകയ്‌ക്കെടുത്താണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി മൂന്നാറിലെ നല്ലതണ്ണി-കുണ്ടള-കന്നിയാറുകളിലെ മണ്ണ് നീക്കം ചെയ്യുകയും മുതിരപ്പുഴയുടെ വീതി 10 അടിയില്‍ നിന്നും 60 അടിയാക്കി വര്‍ദ്ധിപ്പിക്കുകയും ചെയ്തു.
പദ്ധതി പൂര്‍ത്തിയാകുന്നതോടെ പുഴയോരത്ത് പഞ്ചായത്തിന്റെ നേത്യത്വത്തില്‍ പൂന്തോട്ടം രൂപപ്പെടുത്തുമെന്ന് സെക്രട്ടറി സഹജന്‍ പറഞ്ഞു. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന തരത്തില്‍ പുഴയോരങ്ങളില്‍ പൂക്കളുടെ വിസ്മയ കാഴ്ചയൊരുക്കി മൂന്നാറിന്റെ സൗന്ദര്യം വര്‍ദ്ധിപ്പിക്കും. വിദേശികളും സ്വദശികളുമായ പൂക്കള്‍ ഇതിനോടകം എത്തിച്ചതായും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.