ജടായു പാറയിലെ പുതുവർഷ ആഘോഷം ഗവർണ്ണർ പി സദാശിവം ഉദ്ഘാടനം ചെയ്യും

Published : Dec 30, 2018, 11:05 PM IST
ജടായു പാറയിലെ പുതുവർഷ ആഘോഷം ഗവർണ്ണർ പി സദാശിവം ഉദ്ഘാടനം ചെയ്യും

Synopsis

തെരുവ് മാജിക് ഷോ, പൊയ്ക്കാൽ  നടത്തം, തനത് ഭക്ഷ്യമേള എന്നിവ എല്ലാ ദിവസവും ഉണ്ടായിരിക്കും.   


ചടയമംഗലം: ലോക ടൂറിസം ഭൂപടത്തില്‍ ഏറ്റവും വലിയ പക്ഷിശില്‍പ്പമെന്ന ഖ്യാതി സ്വന്തമാക്കിയ ചടയമംഗലത്തെ ജടായു എര്‍ത്ത്സ് സെന്ററില്‍ പുതുവർഷ ആഘോഷങ്ങൾ ഗവർണ്ണർ ജ പി സദാശിവം ഉദ്ഘാടനം ചെയ്യും.  നാളെ വൈകിട്ട് 5 മണിക്ക് നടക്കുന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനാകും.

എൽ ഈ ഡി ബലൂണുകൾ ആകാശത്തേക്ക് പറത്തിയാകും ജടായു പാറയില്‍ പുതുവർഷത്തെ വരവേൽക്കുന്നത്. പുതുവർഷ  ആഘോഷങ്ങളുടെ ഭാഗമായി രാത്രി 9 മണി മുതൽ പ്രശസ്ത ഗായിക അനിത ഷെയ്ഖ് നയിക്കുന്ന ഇൻഡിപോപ്പ് സംഗീതനിശയും അരങ്ങേറും. പുതുവർഷാഘോഷങ്ങളിൽ ഭാഗമാകുന്നതിന് പ്രത്യേക ടിക്കറ്റ് ഉണ്ട്.

ഈ മാസം 22ന് ആരംഭിച്ച ജടായു കാർണിവലിന്റെ ഭാഗമായി തെരുവ് മാജിക് ഷോ, പൊയ്ക്കാൽ  നടത്തം, തനത് ഭക്ഷ്യമേള എന്നിവ എല്ലാ ദിവസവും ഉണ്ടായിരിക്കും. ജടായു കാർണിവൽ ജനുവരി 22ന് സമാപിക്കും. എൻ കെ പ്രേമചന്ദ്രൻ എം പി,  ചടയമംഗലം എം എൽ എ മുല്ലക്കര രത്‌നാകരൻ, ചടയമംഗലം പഞ്ചായത്ത് പ്രസിഡന്റ് രാധാകൃഷ്ണൻ നായർ തുടങ്ങിയവര്‍ നാളത്തെ ചടങ്ങിൽ സന്നിഹിതരാകും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പിഐടി എൻഡിപിഎസ് നിയമ പ്രകാരം യുവാവിനെ ഒരു വർഷത്തേയ്ക്ക് ജയിലിലടച്ചു, മൂന്ന് മയക്കുമരുന്ന് കടത്ത് കേസുകളിലെ പ്രതി
ഒരു കോടിയല്ലേ, മലയാളി കൂടെയില്ലേ! ധ്രുവാന് വീണ്ടും സഹായപ്രവാഹം, ചികിത്സക്കുള്ള 16 കോടി രൂപയും ലഭിച്ചു; എസ് എം എ ബാധിതനായ കുരുന്നിന് ആശ്വാസം...