'അവളിത് ചെയ്യുമെന്ന് ഇപ്പോഴും വിശ്വസിക്കാൻ വയ്യ'; ഗ്രീഷ്മയുടെ നാട്ടുകാര്‍ പറയുന്നത്

Published : Oct 31, 2022, 08:34 AM ISTUpdated : Oct 31, 2022, 09:10 AM IST
'അവളിത് ചെയ്യുമെന്ന് ഇപ്പോഴും വിശ്വസിക്കാൻ വയ്യ'; ഗ്രീഷ്മയുടെ നാട്ടുകാര്‍ പറയുന്നത്

Synopsis

അതേ സമയം ഗ്രീഷ്മയുടെ വീടിന് നേരെ കല്ലേറ് ഉണ്ടായി ഇന്നലെ രാത്രിയാണ് അജ്ഞാതർ വീടിന്‍റെ ജനല്‍ ചില്ലുകള്‍ എറിഞ്ഞ് തകർത്തത് എന്നാണ് വിവരം. 

പാറശ്ശാല:  പാറശ്ശാലയിലെ ഷാരോൺ കൊലപാതക കേസിൽ ഗ്രീഷ്മ പ്രതിയായതോടെ ആ ഞെട്ടലിലാണ് ഗ്രീഷ്മയുടെ നാട്ടുകാര്‍. പാറശ്ശാലയിലെ തമിഴ്നാട്ടില്‍ പെട്ട പൂമ്പള്ളിക്കോണം എന്ന പ്രദേശത്തെ ഗ്രീഷ്മയുടെ വീടായ ശ്രീനിലയത്തിന് അടുത്തുള്ളവരുടെ ഞെട്ടല്‍ ഇപ്പോഴും മാറിയിട്ടില്ല. അയല്‍ക്കാര്‍ക്ക് എപ്പോഴും ഗ്രീഷ്മ നന്നായി പഠിക്കുന്ന, നല്ല പെരുമാറ്റമുള്ള കുട്ടിയാണ്. ആ കുട്ടി ഇത് ചെയ്യുമെന്ന് ഇപ്പോഴും വിശ്വസിക്കാൻ വയ്യെന്നാണ് നാട്ടുകാര്‍ പറയുന്നത്.

അതേ സമയം ഗ്രീഷ്മയുടെ വീടിന് നേരെ കല്ലേറ് ഉണ്ടായി ഇന്നലെ രാത്രിയാണ് അജ്ഞാതർ വീടിന്‍റെ ജനല്‍ ചില്ലുകള്‍ എറിഞ്ഞ് തകർത്തത് എന്നാണ് വിവരം.  ഗ്രീഷ്മയുടെ മാതാപിതാക്കള്‍ ഇന്നലെ ഈ വീട്ടിലേക്ക് മടങ്ങിയെത്തിയിരുന്നില്ല. ഇവരെ പൊലീസ് രണ്ട് സ്റ്റേഷനുകളിലായി പാര്‍പ്പിച്ചിട്ടുണ്ടെന്നാണ് വിവരം. അതേ സമയം വീടിന്‍റെ ഗേറ്റ് അകത്ത് നിന്നും പൂട്ടിയ നിലയിലാണ്. ഷരോണിന് ഗ്രീഷ്മ വിഷം കലര്‍ത്തിയ കഷായം നല്‍കിയത് ശ്രീനിലയത്തില്‍ വച്ചാണ്. 

വലിയ ഞെട്ടലിലാണ് ഗ്രീഷ്മയുടെ നാട്ടുകാര്‍. തീര്‍ച്ചയായും വിശ്വസിക്കാന്‍ കഴിയാത്ത ഒരു വ്യക്തിയാണ് ഗ്രീഷ്മയുടെ ബന്ധുവായ അനീഷ്. ഗ്രീഷ്മയുടെ കുടുംബവുമായി സംഭവത്തിന് ശേഷം സംസാരിച്ചിട്ടില്ലെന്ന് നാട്ടുകാരന്‍ കൂടിയായ ഇദ്ദേഹം പറയുന്നു. 'ആ കുട്ടി ഇത് ചെയ്യുമെന്ന് ഇപ്പോഴും വിശ്വസിക്കാൻ വയ്യ' എന്നാണ് ഇദ്ദേഹം പറയുന്നത്. 

ഷാരോണിന്റെ മരണ സമയത്ത് ഗ്രീഷ്മയുടെ വീട്ടുകാർ പറഞ്ഞത് ഒരുതെറ്റും ചെയ്യാത്ത ഞങ്ങളെ ക്രൂശിക്കുകയാണ് എന്നും മാധ്യമങ്ങൾ വാർത്തകൾ വളച്ചൊടിക്കുന്നുവെന്നുമാണ് ഗ്രീഷ്മയുടെ വീട്ടുകാര്‍ ആദ്യം പ്രതികരിച്ചത് എന്നാണ് ഒരു നാട്ടുകാരന്‍ പറയുന്നത്.

അതേ സമയം ഷാരോണിന്റെ കൊലപാതകം മാതാപിതാക്കളുടെയും സഹോദരന്റെയും മൊഴി ഇന്ന് രേഖപ്പെടുത്തും. രാവിലെ 9 മണിക്ക് നെയ്യാറ്റിൻകര ഡിവൈഎസ്പി ഓഫിസിലാണ് മൊഴിയെടുക്കുന്നത്. അന്ധവിശ്വാസവും പൊലീസ് വീഴ്ചയും ഉൾപ്പെടെ അന്വേഷിക്കണമെന്ന് ആവശ്യപ്പെടുമെന്ന് ഷരോണിന്‍റെ കുടുംബം പറയുന്നത്.

ഗ്രീഷ്മയുടെ വീടിന് നേരെ കല്ലേറ്; ജനല്‍ ചില്ലുകള്‍ ഏറിഞ്ഞു തകര്‍ത്തു

ഒരുവർഷത്തെ ​ഗാഢപ്രണയം; താലികെട്ടി സിന്ദൂരം ചാർത്തി ഷാരോണിന്റെ 'ഭാര്യ'യായി ​ഗ്രീഷ്മയുടെ അഭിനയം

PREV
Read more Articles on
click me!

Recommended Stories

ദാരുണം! തൃശൂരിൽ അമ്മയുടെ മടിയിൽ ഇരുന്ന ഒന്നര വയസുകാരന്റെ മുഖത്ത് കടിച്ച് തെരുവ് നായ; കുട്ടി തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ
ചൂ​ണ്ടു​വി​ര​ലി​ല്‍ മ​ഷി പു​ര​ട്ടി ബൂ​ത്തി​ല്‍ ക​യ​റാൻ നിന്നതും കുഴഞ്ഞു വീണു, തി​രു​വ​ല്ലത്ത് 73കാരിക്ക് ദാരുണാന്ത്യം