ബീഫ് കറിക്ക് പകരം ബീഫ് ഫ്രൈ നല്‍കി, ആലപ്പുഴയില്‍ ഹോട്ടല്‍ ജീവനക്കാരന്റെ തലയ്ക്കടിച്ചു

Web Desk   | Asianet News
Published : Aug 17, 2020, 04:49 PM IST
ബീഫ് കറിക്ക് പകരം ബീഫ് ഫ്രൈ നല്‍കി, ആലപ്പുഴയില്‍ ഹോട്ടല്‍ ജീവനക്കാരന്റെ തലയ്ക്കടിച്ചു

Synopsis

കഴിഞ്ഞ ആഴ്ച ബീഫ് ഫ്രൈ ചോദിച്ചപ്പോള്‍ ബീഫ് കറി കൊടുത്തെന്ന് ആരോപിച്ചായിരുന്നു ആക്രമണം.  

അലപ്പുഴ: ബീഫ് ഫ്രൈയ്ക്കു പകരം ബീഫ് കറി നല്‍കിയെന്ന കാരണം പറഞ്ഞ് ഹോട്ടല്‍ ജീവനക്കാരന്റെ തല അടിച്ചുതകര്‍ത്തു. എസ്എല്‍ പുരത്ത് ഹോട്ടല്‍ ഊട്ടുപുരയിലെ ജീവനക്കാരന്‍ പൊള്ളേത്തൈ സ്വദേശി ഭാസ്‌കരനാണ് (60) ഗുരുതര പരുക്കേറ്റത്. ഇന്നലെ വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. 3 യുവാക്കളാണ് മദ്യ ലഹരിയില്‍ ഭാസ്‌കരനെ ആക്രമിച്ചത്. 

കഴിഞ്ഞ ആഴ്ച ബീഫ് ഫ്രൈ ചോദിച്ചപ്പോള്‍ ബീഫ് കറി കൊടുത്തെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഹോട്ടലിന്റെ അടുക്കളയില്‍ കയറിയാണ് ഭാസ്‌കരനെ ആക്രമിച്ചത്. തലയുടെ പിന്‍ഭാഗത്ത് ആഴത്തില്‍ മുറിവേറ്റ ഭാസ്‌കരന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തും. ഹോട്ടലിലെ സിസി ടിവി ദൃശ്യങ്ങളില്‍ പ്രതികളെ കണ്ടെത്തിയിട്ടുണ്ട്. മാരാരിക്കുളം പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. 


 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തുന്നിയ വസ്ത്രം വാങ്ങാനെത്തി അയൽവാസി, എത്ര വിളിച്ചിട്ടും യുവതി വാതിൽ തുറന്നില്ല; വാതിൽ കുത്തിത്തുറന്നപ്പോൾ പൊള്ളലേറ്റ് മരിച്ച നിലയിൽ
സ്‌നേഹതീരം ബീച്ചില്‍ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് മുങ്ങിത്താണ് 2 എന്‍ജിനിയറിങ് വിദ്യാര്‍ഥികൾ; രക്ഷകരായി ലൈഫ് ഗാര്‍ഡുകള്‍