പ്രവർത്തനം ആരംഭിക്കാത്ത ഹോട്ടൽ മുറിയിൽ ചീട്ടുകളി, ഒരു ലക്ഷത്തോളം രൂപയുമായി സംഘം പിടിയിൽ

Published : Aug 22, 2026, 10:13 PM IST
card game

Synopsis

മൂവാറ്റുപുഴ ടാഗോർ റോഡിലെ ഒരു ഹോട്ടൽ മുറിയിൽ പണം വെച്ച് ചീട്ടുകളിച്ച പത്തംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഇവരിൽ നിന്ന് 98,750 രൂപയും പോലീസ് കണ്ടെടുത്തു.

കൊച്ചി: മുവാറ്റുപുഴ ടാഗോർ റോഡിൽ പ്രവർത്തനം ആരംഭിക്കാത്ത ഹോട്ടൽ മുറിയിൽ പണം വെച്ച് ചീട്ടുകളി നടത്തിയിരുന്ന സംഘം പിടിയിലായി. മുവാറ്റുപുഴ ആനിക്കാട് ഭാഗത്ത് മേക്കുന്നേൽ വീട്ടിൽ റൂഫി (46), മൂവാറ്റുപുഴ ഏനാനെല്ലൂർ ഭാഗത്ത് പീടിയേക്കൽ വീട്ടിൽ മുഹമ്മദ് റാഫി (35), മൂവാറ്റുപുഴ രണ്ടാർ ഭാഗത്ത് കല്ലറക്കകുടിയിൽ വീട്ടിൽ എൽദോസ് (45), മൂവാറ്റുപുഴ ആരക്കുഴ ഭാഗത്ത് ഓലിക്കൽ വീട്ടിൽ ജിജി പീറ്റർ (60) ,ഇടുക്കി ഉടുമ്പന്നൂർ ഭാഗത്ത് പുറമഠത്തിൽ വീട്ടിൽ ലത്തീഫ് (45),ഈരാറ്റുപേട്ട തെക്കേക്കര ഭാഗത്ത് തൊമ്മൻപറമ്പിൽ വീട്ടിൽ മുഹമ്മദ് അമീർ (34) ഈരാറ്റുപേട്ട, മീനച്ചൽ ഭാഗത്ത് കുറുമുളം വീട്ടിൽ മുഹമ്മദ് റഷീദ് (40), ഈരാറ്റുപേട്ട തെക്കേക്കര ഭാഗത്ത് കൊല്ലംപറമ്പിൽ വീട്ടിൽ കരീം (50), ഈരാറ്റുപേട്ട വടക്കേക്കര ഭാഗത്ത് മുരുകോലയിൽ വീട്ടിൽ സിനാജ് (37), പൂത്താർ നടുഭാഗം ഭാഗത്ത് പുത്തൻപറമ്പിൽ വീട്ടിൽ സിറാജ് സിദ്ദിഖ് (34)എന്നിവരെയാണ് മൂവാറ്റുപുഴ പൊലീസ് സ്‌റ്റേഷൻ എസ്എച്ച്ഒ സബ് ഇൻസ്പെക്ടർ സുബിൻ ബിജുവിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്.

മൂവാറ്റുപുഴ ഡിവൈഎസ്പി കെആർ മനോജി ന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് സ്ഥലത്ത് പരിശോധന നടത്തിയത്. ഇവരിൽ നിന്നും 98,750 രൂപയും കണ്ടെടുത്തു. അന്വേഷണ സംഘത്തിൽ എസ്ഐമാരായ പി സി ജയകുമാർ, പോൾ മാത്യു,എഎസ്ഐ കെഎം അനീഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഷിജു രാജപ്പൻ, സന്ദീപ് ബാബു, സന്ദീപ് പ്രഭാകർ, ഇർഫാൻ ഹബീബ്, ശ്രീജു രാജൻ എന്നിവരും ഉണ്ടായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഓണത്തിന് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ, ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കി
അനുമതിയില്ലാതെ ഓണപ്പരസ്യ യാത്ര; മാവേലിക്ക് മോട്ടോർ വാഹന വകുപ്പിന്റെ ‘ബ്രേക്ക്’