വെളുപ്പിന് 5 മണിക്ക് വീട്ടിൽ നിന്ന് ഇഴഞ്ഞ് പുറത്തെത്തി വയോധിക, വിവരം പൊലീസിനെ അറിയിച്ചത് നാട്ടുകാർ; തിരുവനന്തപുരത്ത് വീട് കയറി ആക്രമിച്ചു

Published : Apr 29, 2026, 10:59 AM IST
old woman attack trivandrum

Synopsis

വെളുപ്പിന് 5 മണിയോടെ പരിക്കേറ്റ ലീല വീട്ടിൽ നിന്നും ഇഴഞ്ഞ് വഴിയിൽ എത്തി കിടക്കുകയായിരുന്നു. അങ്ങനെയാണ് നാട്ടുകാർ വിവരമറിഞ്ഞത്. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പോത്തൻകോട് പോലീസ് സ്ഥലത്തെത്തി.

തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് ചന്തവിളയിൽ അർദ്ധരാത്രി വയോധികയെ വീട് കയറി ആക്രമിച്ചതായി വിവരം. ചന്തവിള കുറട്ടൂർ സ്വദേശി ലീലയെ ആണ് രാത്രിയിലെത്തിയ ഒരുകൂട്ടം പേർ ആക്രമിച്ചത്. ഇവരുടെ വീടും കടയും അക്രമികൾ തകർക്കുകയും ചെയ്തു. വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന ലീലയെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കടന്ന അക്രമികൾ ശരീരമാസകലം കമ്പി വടികൊണ്ട് മർദ്ദിച്ചു. മർദ്ദനത്തിൽ ഇരുകാലുകൾക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വെളുപ്പിന് ഒരു മണിയോടെയാണ് അക്രമം നടന്നതെന്ന് ലീല പറയുന്നു. വെളുപ്പിന് 5 മണിയോടെ പരിക്കേറ്റ ലീല വീട്ടിൽ നിന്നും ഇഴഞ്ഞ് വഴിയിൽ എത്തി കിടക്കുകയായിരുന്നു. അങ്ങനെയാണ് നാട്ടുകാർ വിവരമറിഞ്ഞത്. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പോത്തൻകോട് പോലീസ് സ്ഥലത്തെത്തി. ഇവർക്ക് അയൽവാസികളുമായി തർക്കം ഉണ്ടായിരുന്നുവെന്ന വിവരവും പുറത്തുവരുന്നുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ചിത്രം എഡിറ്റ് ചെയ്ത് ആർഎസ്എസ് വേഷത്തിൽ പ്രചരിപ്പിച്ചു, കേസെടുത്ത് ചന്തേര പൊലീസ്
വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ച്; നാളെ സ്റ്റേഷനിൽ ഹാജരാകണം, ഡെപ്യൂട്ടി മേയർ ആശ നാഥിനും ബിജെപി കൗൺസിലർമാർക്കും പൊലീസിന്‍റെ നോട്ടീസ്