കഞ്ഞിക്കുഴിയില്‍ നെൽ കൃഷിയിറക്കി ശാന്തിമാരുടെ സംഘം

By Web TeamFirst Published Jun 1, 2020, 9:46 PM IST
Highlights

പതിനൊന്ന് ശാന്തിമാരുടെ പ്രാർത്ഥനാ മുഖരിതമായ മനസുകളൊന്നിച്ച് കഞ്ഞിക്കുഴിയിൽ മൂന്നര ഏക്കർ സ്ഥലത്ത് വിരിപ്പ് മുണ്ടകൻ നെൽ കൃഷി ആരംഭിച്ചു. 

മുഹമ്മ: പതിനൊന്ന് ശാന്തിമാരുടെ പ്രാർത്ഥനാ മുഖരിതമായ മനസുകളൊന്നിച്ച് കഞ്ഞിക്കുഴിയിൽ മൂന്നര ഏക്കർ സ്ഥലത്ത് വിരിപ്പ് മുണ്ടകൻ നെൽ കൃഷി ആരംഭിച്ചു. 'ഹരിത മുന്നേറ്റം' എന്ന പേരിലാണ് കൃഷിക്ക് തുടക്കം കുറിച്ചത്. കാർഷിക ഗ്രൂപ്പിന്റെ പ്രസിഡന്റ് സിഎം. ജെയിനും സെക്രട്ടറി എം ബിനീഷുമാണ്. കെസി ശ്യാം കുമാർ, സനീഷ് എംജി മനോജ് എആർ, ആർ രാജേന്ദ്രൻ,എം. പി ശ്യാം കുമാർ, പി മഞ്ചുനാഥൻ, എഎസ്. ഋഷികേശ്, എംഎസ്. ഷാജി എന്നീ ശാന്തിമാരും കൃഷിയിൽ സഹായിക്കുന്നു. 

പറവൂർ രാകേഷ് തന്ത്രികളുടെ നേതൃത്വത്തിൽ കഞ്ഞിക്കുഴി താമരച്ചാൽ ക്ഷേത്രത്തിൽ സമീപം ചാത്തനാട്ട് പാടശേഖരത്തിലാണ് കൃഷി. നെൽ കൃഷി കൂടാതെ വാഴ, ചേന, ചേമ്പ്, കപ്പ, കാച്ചിൽ, ഇഞ്ചി എന്നിവയും കൃഷി ചെയ്യുന്നു. കൊവി ഡ് 19 കാലയളവിൽ കൃഷിയിൽ സ്വയം പര്യാപ്തതയാണ് ലക്ഷ്യം. 

click me!