രാത്രി റോഡിന് നടുവിൽ കാട്ടുപന്നിക്കൂട്ടം; സ്കൂട്ടർ ഇടിച്ച് റോഡിലേക്ക് തെറിച്ചുവീണ് യുവാവിന് പരിക്ക്

Published : Nov 19, 2024, 09:42 AM IST
രാത്രി റോഡിന് നടുവിൽ കാട്ടുപന്നിക്കൂട്ടം; സ്കൂട്ടർ ഇടിച്ച് റോഡിലേക്ക് തെറിച്ചുവീണ് യുവാവിന് പരിക്ക്

Synopsis

അഞ്ച് കാട്ടുപന്നികളാണ് റോഡിന്റെ മദ്ധ്യഭാഗത്ത് ഉണ്ടായിരുന്നത്. ഇവയെ കാണാതെ എത്തിയ സ്കൂട്ടർ യാത്രക്കാരൻ അപകടത്തിൽപ്പെട്ടു.

പത്തനംതിട്ട: രാത്രി ബൈക്ക് ഓടിക്കുന്നതിനിടെ കാട്ടുപന്നിയെ ഇടിച്ച് സ്കൂട്ടറിൽ നിന്ന് വീണ് യാത്രക്കാരന് പരിക്ക്.  പത്തനംതിട്ട പന്തളം പെരുമ്പുളിക്കലിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. കുരമ്പാല സ്വദേശിയായ യുവാവിനാണ് പരിക്കേറ്റത്.  പെരുമ്പുളിക്കൻ എൻഎസ്എസ് പോളിടെക്നിക് ജംഗ്ഷന് സമീപത്തെ റോഡിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്.

റോഡിന് സമീപത്തെ വീട്ടിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ അപകടത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. അഞ്ച് കാട്ടുപന്നികളാണ് ഒരുമിച്ച് റോഡിന്റെ മദ്ധ്യഭാഗത്ത് നിന്നിരുന്നത്. ഒരു വശത്ത് നിന്ന് വന്ന ഒരു പിക്കപ്പ് വാഹനം കാട്ടുപന്നിക്കൂട്ടത്തെ കണ്ട് റോഡിന്റെ വശത്തേക്ക് വാഹനം ഒതുക്കി നിർത്തി. ഈ സമയം എതിർ ദിശയിൽ നിന്ന് വരികയായിരുന്ന സ്കൂട്ടർ യാത്രക്കാരൻ നേരെ കാട്ടുപന്നികളെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽ നിന്ന് യുവാവ് തെറിച്ചു വീണു. നേരത്തെ റോഡരികിൽ നിർത്തിയ വാഹനത്തിൽ ഉണ്ടായിരുന്ന രണ്ട് യാത്രക്കാരും യുവാവിനടുത്തേക്ക് ഓടിയെത്തി. സമീപത്തെ വീട്ടിലുണ്ടായിരുന്ന ഒരാളും ഇറങ്ങി സംഭവ സ്ഥലത്തേക്ക് വരുന്നത് ദൃശ്യങ്ങളിൽ കാണാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: ദിലീപ് കുറ്റവിമുക്തൻ; കെട്ടിപ്പിടിച്ച് അഭിഭാഷകർ, കോടതി വളപ്പിലും ദിലീപിന്റെ വീട്ടിലും മധുര വിതരണം
കള്ളക്കഥ കോടതിയിൽ തകർന്നു; കേസിൽ നടന്ന യഥാർത്ഥ ​ഗൂഢാലോചന തനിക്കെതിരെയാണെന്ന് ദിലീപ്, മഞ്ജു വാര്യരുടെ പേരെടുത്ത് പറഞ്ഞും പരമാര്‍ശം