
കൊച്ചി: എറണാകുളം പറവൂരിൽ സംശയസ്പദമായ സാഹചര്യത്തിൽ ഒരാളെ പിടികൂടി. നാട്ടുകാർ നൽകിയ വിവരത്തെ തുടർന്നെത്തിയ പറവൂർ പൊലീസാണ് തമിഴ്നാട് സ്വദേശി സുരേഷിനെ അറസ്റ്റ് ചെയ്തത്. ഇയാളോടൊപ്പം മറ്റൊരാൾകൂടി ഉണ്ടായിരുന്നതായും കൈവശം മൂർച്ചയേറിയ ആയുധങ്ങളുണ്ടായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു.
വടക്കൻ പറവൂരിലും ചേന്ദമംഗലത്തും കവർച്ചസംഘം വ്യാപകമായതിനാൽ സുരക്ഷയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. കുറുവ സംഘത്തിലുണ്ടായിരുന്ന സന്തോഷിനെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. കുറുവ മോഷണ സംഘത്തിലെ മറ്റു പ്രതികള്‍ക്കായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചതിനിടെയാണ് സംശയകരമായ സാഹചര്യത്തിൽ ഒരാളെ പൊലീസ് പിടികൂടിയത്. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam