കാട്ടാനയെ തുരത്തി മടങ്ങി, പിന്നാലെ ആനയുടെ ആക്രമണം, യുവാവിന് ദാരുണാന്ത്യം, ഗൂഡല്ലൂരിൽ മൂന്നാഴ്ചയ്ക്കിടെ 3 മരണം

Published : Mar 15, 2024, 10:54 AM ISTUpdated : Mar 15, 2024, 10:57 AM IST
കാട്ടാനയെ തുരത്തി മടങ്ങി, പിന്നാലെ ആനയുടെ ആക്രമണം, യുവാവിന് ദാരുണാന്ത്യം, ഗൂഡല്ലൂരിൽ മൂന്നാഴ്ചയ്ക്കിടെ 3 മരണം

Synopsis

ഗൂഡല്ലൂർ ഓവേലി പെരിയ ചുണ്ടിയിലാണ് സംഭവം.

ഗൂഡല്ലൂർ: തമിഴ്നാട്ടിലെ നീലഗിരിയിലെ ഗൂഡല്ലൂരിൽ യുവാവിനെ കാട്ടാന ആക്രമിച്ച് കൊന്നു. ഗൂഡല്ലൂർ ഓവേലി പെരിയ ചുണ്ടിയിലാണ് സംഭവം. പ്രസാദ് എന്നയാളാണ് മരിച്ചത്. വ്യാഴാഴ്ച്ച രാത്രി 10.45 ഓടെയായിരുന്നു സംഭവം. 

ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കാട്ടാനയെ വനപാലകർക്കൊപ്പം തുരത്തിയതിന് ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കാട്ടാന പ്രസാദിനെ ആക്രമിച്ചത്. ഉടൻ തന്നെ വനപാലകർ എത്തി പ്രസാദിനെ ആദ്യം ഗൂഡല്ലൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട്  വിദഗ്ധ ചികിത്സക്കായി ഊട്ടിയിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നീലഗിരിയിൽ കഴിഞ്ഞ മൂന്നാഴ്ച്ചക്കിടെ മൂന്നാമത്തെയാളെയാണ് കാട്ടാന ആക്രമിച്ചുകൊന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

സിന്ധുവെന്ന് വിളിപ്പേര്, ആരുമറിയാതെ ഒറ്റമുറി വീട്ടിൽ വെച്ച് എല്ലാം തയ്യാറാക്കും, സ്കൂട്ടറിലെത്തിക്കും, സ്ഥലം ഉടമയ്ക്കും പങ്ക്, ചാരായവുമായി ഒരാൾ പിടിയിൽ
മലയാറ്റൂരിൽ 19 കാരിയുടെ മരണം; നിർണ്ണായക സിസിടിവി ദൃശ്യം പുറത്ത്, ചിത്രപ്രിയയുടേത് കൊലപാതകം തന്നെ, തലക്ക് ആഴത്തിൽ മുറിവും