അറസ്റ്റ് വിവരം ബന്ധുക്കളെ അറിയിച്ചില്ല, പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്ത എംഡിഎംഎ കേസിലെ പ്രതിക്ക് ജാമ്യം

Published : Mar 10, 2026, 02:06 PM IST
kerala police

Synopsis

അറസ്റ്റ് നടപടിയിലെ ചില നിയമപരമായ ഘട്ടങ്ങൾ പാലിച്ചിരുന്നെങ്കിലും, അറസ്റ്റിന്റെ വിവരം ബന്ധുക്കളെയോ സുഹൃത്തുക്കളെയോ അറിയിക്കണമെന്ന നിർബന്ധിത വ്യവസ്ഥ പാലിക്കപ്പെട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.

കൊച്ചി: പൊലീസ് അറസ്റ്റ് നടപടികളിൽ നിർബന്ധമായ നിയമക്രമങ്ങൾ പാലിക്കാത്തതിനെ തുടർന്ന് എംഡിഎംഎ കേസിലെ പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പള്ളുരുത്തി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ ആറാം പ്രതി കൊണ്ടോട്ടി ചിറയിൽ ആഷിഖിനാണ് ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് ജാമ്യം അനുവദിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്ത വിവരം അടുത്ത ബന്ധുക്കളെ സമയബന്ധിതമായി അറിയിക്കാത്തതാണെന്ന് കോടതി ശ്രദ്ധയിൽപ്പെടുത്തി. അറസ്റ്റിന്റെ വിവരം ബന്ധുക്കളെ അറിയിക്കുന്നത് ജാമ്യത്തിന് അടക്കമുള്ള നിയമ നടപടികൾ സ്വീകരിക്കാൻ ആവശ്യമായ നടപടിയാണെന്നും കോടതി വ്യക്തമാക്കി.

ഹർജിക്കാരൻ മറ്റൊരു കേസിൽ ജയിലിൽ കഴിയുന്നതിനിടെയാണ് പ്രൊഡക്ഷൻ വാറന്റ് പ്രകാരം ഇയാളെ അറസ്റ്റ് ചെയ്തത്. ഇതിലൂടെ അറസ്റ്റ് നടപടിയിലെ ചില നിയമപരമായ ഘട്ടങ്ങൾ പാലിച്ചിരുന്നെങ്കിലും, അറസ്റ്റിന്റെ വിവരം ബന്ധുക്കളെയോ സുഹൃത്തുക്കളെയോ അറിയിക്കണമെന്ന നിർബന്ധിത വ്യവസ്ഥ പാലിക്കപ്പെട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. ഈ സാഹചര്യത്തിലാണ് ജാമ്യം അനുവദിച്ചത്. 2025 മാർച്ച് 25 മുതൽ പ്രതി കസ്റ്റഡിയിലായിരുന്നു. ഒരു കേസിൽ ഒരാളെ അറസ്റ്റ് ചെയ്താൽ അതിന്റെ വിവരം പ്രതിയെയും അടുത്ത ബന്ധുക്കളെയും അറിയിക്കുന്നത് നിയമപരമായ ബാധ്യതയാണെന്ന് കോടതി ഓർമിപ്പിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അങ്കണവാടിയില്‍ എട്ടടിയോളം നീളമുള്ള മൂര്‍ഖന്‍; പാത്രങ്ങള്‍ക്കിടയില്‍ പത്തിവിരിച്ച നിലയില്‍ കണ്ടത് ഹെല്‍പ്പര്‍
കൊട്ടിഘോഷിച്ച് മന്ത്രിയുടെ സിടി സ്കാൻ ഉദ്ഘാടനം, പക്ഷേ പരിക്കേറ്റ രോഗിയെത്തിയപ്പോൾ സ്കാനിംഗ് നടന്നില്ല, ലൈൻസസ് ഇല്ലെന്ന് അധികൃതർ!