
പത്തനംതിട്ട: വായ്പൂരിൽ അതിഥി തൊഴിലാളി റോഡിലൂടെ വന്ന കാർ അടിച്ച് തകർത്തു. വായ്പൂര് കുളങ്ങരക്കാവ് ക്ഷേത്രത്തിനു സമീപം ഇന്നലെ രാത്രി എട്ടു മണിയോടെയാണ് സംഭവം. പ്രദേശത്ത് വാടകയ്ക്ക് താമസിക്കുന്ന ബിഹാർ സ്വദേശികളായ അതിഥി തൊഴിലാളികൾ തമ്മിൽ സംഘർഷമുണ്ടായപ്പോഴാണ് അതുവഴിയെത്തിയ കാർ അടിച്ചുതകർത്തത്.
Read More.... വഴിക്കടവിൽ യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി, ആത്മഹത്യയെന്ന് നിഗമനം
പ്രകോപിതനായ ഒരു അതിഥി തൊഴിലാളി റോഡിലേക്ക് ഇറങ്ങി അത് വഴി വന്ന കാർ അടിച്ചു തകർക്കുകയായിരുന്നുവെന്നാണ് പരാതി. വായ്പൂര് സ്വദേശി സാലി ഖാന്റെ കാറിന്റെ പിൻഭാഗത്തെ ഗ്ലാസ് അടിച്ചു തകർക്കുകയായിരുന്നു. പരാതിയെ തുടർന്ന് പെരുമ്പെട്ടി പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam