പ്രവാസി മലയാളി ഗൾഫിലിരുന്ന് സിസിടിവിയിൽ കണ്ടു; ബന്ധുക്കളെ അറിയിച്ചു, വെള്ളിയാഴ്ച വീട്ടിൽ കവർച്ച ശ്രമം, അന്വഷണം

Published : Dec 01, 2024, 10:36 PM IST
പ്രവാസി മലയാളി ഗൾഫിലിരുന്ന് സിസിടിവിയിൽ കണ്ടു; ബന്ധുക്കളെ അറിയിച്ചു, വെള്ളിയാഴ്ച വീട്ടിൽ കവർച്ച ശ്രമം, അന്വഷണം

Synopsis

ഗൾഫിലിരുന്ന് സിസിടിവി കണ്ടാണ് അബ്ദുറഹീമിന്‍റെ ഭാര്യ മോഷണ ശ്രമം നാട്ടിലെ ബന്ധുക്കളെ അറിയിച്ചത്.

മലപ്പുറം : ആതവനാട്ട് മുഖംമൂടി ധരിച്ചെത്തി വീട്ടില്‍ കവര്‍ച്ചാശ്രമം. പ്രവാസി ബിസിനസുകാരന്‍ മാട്ടുമ്മല്‍ അബ്ദുറഹീമിന്റെ വീട്ടിലാണ് കവർച്ചയ്ക്ക് ശ്രമം നടന്നത്. ഗൾഫിലിരുന്ന് സിസിടിവി കണ്ടാണ് അബ്ദുറഹീമിന്‍റെ ഭാര്യ മോഷണ ശ്രമം നാട്ടിലെ ബന്ധുക്കളെ അറിയിച്ചത്.

വെള്ളിയാഴ്ച രാത്രിയാണ് മോഷണ ശ്രമം നടന്നത്. വീടിന്‍റെ മതിൽ ചാടികടന്ന് അകത്ത് കയറിയെങ്കിലും വീടിന്‍റെ ഉള്ളിലേക്ക് കയറാൻ മോഷ്ടാവിന് സാധിച്ചില്ല. മുന്‍വശത്തേയും പുറകിലേയും വാതിലുകള്‍ തകര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. സി.സി.ടി.വിയില്‍ ദൃശ്യം പതിയാതിരിക്കാന്‍ ഗെയിറ്റിലേയും സിറ്റൗട്ടിലേയും ഉള്‍പ്പടെ നാല് ക്യാമറകള്‍ തകർക്കുകയും ചെയ്തു. 

വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ബിസിനസുകാരനായ അബ്ദുറഹീം കുടുംബ സമ്മേതം വിദേശത്താണ് കഴിയുന്നത്. അബ്ദുറഹീമിന്റെ ഭാര്യ മൊബൈലില്‍ സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. സി.സി.ടി.വി ക്യാമറകളുടെ സ്ഥാനം തെറ്റിയ നിലയില്‍ കണ്ടതോടെ വിശദ പരിശോധന നടത്തുകയായിരുന്നു. അതോടെയാണ് മോഷ്ടാവ് വരുന്നത് മുതലുള്ള ദൃശ്യങ്ങള്‍ കണ്ടത്.  രണ്ട് മണിക്കൂറോളം മോഷ്ടാവ് ഇവരുടെ വീട്ടില്‍ ചിലവിട്ടിട്ടുണ്ട്. കല്‍പ്പകഞ്ചേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. 

അതിതീവ്ര മഴ, കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം, 2 ജില്ലകളിൽ റെഡ് അലർട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

PREV
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി