ഉദ്യോഗസ്ഥൻ കൈമാറിയ തോക്ക് എസ്ഐയുടെ കയ്യിൽ നിന്ന് പൊട്ടി; സംഭവം പത്തനംതിട്ട എആർ ക്യാമ്പിൽ

Published : May 22, 2025, 02:30 PM ISTUpdated : May 22, 2025, 02:47 PM IST
ഉദ്യോഗസ്ഥൻ കൈമാറിയ തോക്ക് എസ്ഐയുടെ കയ്യിൽ നിന്ന് പൊട്ടി; സംഭവം പത്തനംതിട്ട എആർ ക്യാമ്പിൽ

Synopsis

പണം കൊണ്ടുപോകുന്നതിന് കാവൽ പോകാനായി ഉപയോഗിക്കുന്ന തോക്ക് ലോഡ് ചെയ്ത വിവരം അറിയിക്കാതെ ഉദ്യോഗസ്ഥൻ തോക്ക് ആര്‍മര്‍ എസ്ഐക്ക് കൈമാറുകയായിരുന്നു.

പത്തനംതിട്ട: പത്തനംതിട്ട എആര്‍ ക്യാമ്പിൽ തോക്കിൽ നിന്ന് വെടിപൊട്ടി. എസ്ഐയുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് അപകടമൊഴിവായത്. ഇന്ന് ഉച്ചയോടെ പത്തനംതിട്ട എആര്‍ ക്യാമ്പിൽ വെച്ചാണ് സംഭവം. പണം കൊണ്ടുപോകുന്നതിന് കാവൽ പോകാനായി ഉപയോഗിക്കുന്ന തോക്ക് ലോഡ് ചെയ്ത വിവരം അറിയിക്കാതെ ഉദ്യോഗസ്ഥൻ തോക്ക് ആര്‍മര്‍ എസ്ഐക്ക് കൈമാറുകയായിരുന്നു.

തുടര്‍ന്ന് എസ്ഐ തോക്ക് പരിശോധിക്കുന്നതിനിടെയാണ് വെടിപൊട്ടിയത്. എസ്ഐ തറയിലേക്ക് തോക്കുപിടിച്ച് ട്രിഗര്‍ വലിച്ചപ്പോഴാണ് വെടി പൊട്ടിയത്. വെടി പൊട്ടിയതിനെ തുടര്‍ന്ന് തറ തുളഞ്ഞു. എസ്ഐ കൃത്യമായ രീതിയിൽ പരിശോധന നടത്തിയതുകൊണ്ടാണ് അപകടമൊഴിവായത്. തോക്ക് ലോഡ് ചെയ്ത് വെച്ചത് അറിയാതെ മറ്റാരെങ്കിലും ഇത് ഉപയോഗിച്ചിരുന്നെങ്കിൽ വലിയ അപകടമുണ്ടാകുമായിരുന്നു. 

പണത്തിന് കാവൽ പോകുന്നതിനായി പൊലീസ് ഉദ്യോഗസ്ഥരെ എആര്‍ ക്യാമ്പിൽ നിന്ന് അയക്കാറുണ്ട്. ഇത്തരത്തിൽ കാവൽ പോകുന്നതിനായി തോക്ക് ക്രമീകരിക്കണമായിരുന്നു. ഇത്തരത്തിൽ നൽകിയ തോക്കാണ് പൊട്ടിയത്. തോക്ക് പരിശോധിക്കുന്നതിന്‍റെ രീതി അറിയുന്നതിനാലാൽ താഴേക്ക് പിടിച്ചുകൊണ്ടാണ് എസ്ഐ ട്രിഗര്‍ വലിച്ച് ലോഡ് ചെയ്തതാണോ അല്ലയോ എന്ന് പരിശോധിച്ചത്.

PREV
Read more Articles on
click me!

Recommended Stories

രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്
'ചേച്ചീ അമ്മ ഉണരുന്നില്ല', കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയപ്പോൾ 35കാരി കിടക്കയിൽ മരിച്ച നിലയിൽ, ഭർത്താവ് മിസ്സിംഗ്; അന്വേഷണം