ഗുണ്ടയുടെ ജന്മദിനാഘോഷത്തിന് തെക്കേഗോപുര നടയിൽ ഒത്തുകൂടി; പ്രായപൂർത്തിയാകാത്തവര്‍ ഉൾപ്പെടെ 32 പേര്‍ കസ്റ്റഡിയിൽ

Published : Jul 07, 2024, 11:35 PM ISTUpdated : Jul 07, 2024, 11:56 PM IST
ഗുണ്ടയുടെ ജന്മദിനാഘോഷത്തിന് തെക്കേഗോപുര നടയിൽ ഒത്തുകൂടി; പ്രായപൂർത്തിയാകാത്തവര്‍ ഉൾപ്പെടെ 32 പേര്‍ കസ്റ്റഡിയിൽ

Synopsis

കൊലപാതക കേസിലടക്കം പ്രതിയായ പുത്തൂർ സ്വദേശി സാജന്റെ പിറന്നാളാഘോഷിക്കാനാണ് സംഘം തെക്കേഗോപുര നടയിൽ ഒത്തുകൂടിയത്.

തൃശൂർ: തൃശൂരിൽ ഗുണ്ടാസംഘത്തിന്‍റെ ആഘോഷ പരിപാടിക്കിടെ 32 പേരെ കസ്റ്റഡിയിലെടുത്ത് ഈസ്റ്റ് പൊലീസ്. പ്രായപൂർത്തിയാകാത്ത 16 പേർ അടക്കമാണ് പൊലീസിന്‍റെ പിടിയിലായത്. മൂന്ന് കൊലപാതക ശ്രമക്കേസില്‍ അടക്കം പ്രതിയായ പുത്തൂർ സ്വദേശി സാജന്റെ പിറന്നാളാഘോഷിക്കാനാണ് സംഘം തെക്കേഗോപുര നടയിൽ ഒത്തുകൂടിയത്.

അടുത്തിടെ ജയിൽ മോചിതനായ സാജൻ ഇൻസ്റ്റഗ്രാം വഴിയാണ് കൂട്ടാളികളെ ഉണ്ടാക്കിയത്. എസ് ജെ എന്ന പേരിൽ ഇവരെ ചേർത്ത് വാട്സ്ആപ്പ് ഗ്രൂപ്പും തയ്യാറാക്കി. തുടർന്നായിരുന്നു തെക്കേഗോപുരനടയിൽ ജന്മദിനാഘോഷം ഒരുക്കാൻ പ്ലാൻ ചെയ്തത്. പൊലീസിക്കാര്‍ ഇത് രഹസ്യമായി മനസ്സിലാക്കി. തുടർന്നായിരുന്നു സംഘാംഗങ്ങളെ കസ്റ്റഡിയിലെടുത്തത്. സാജനെ കസ്റ്റഡിയിലെടുക്കാൻ ആയിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'രണ്ടുപേരെയും കൊല്ലും, ഒന്നും രണ്ടും പ്രതികള്‍ ഞങ്ങള്‍'; യുഡിഎഫ് ആഹ്ളാദ പ്രകടനത്തിനിടെ സിപിഎം നേതാക്കള്‍ക്കെതിരേ കൊലവിളി
കടുവ ഭീതി: രണ്ട് പഞ്ചായത്തുകളിലെ 10 വാര്‍ഡുകളിൽ സ്കൂൾ അവധി പ്രഖ്യാപിച്ച് വയനാട് കളക്ടര്‍, പരീക്ഷകൾക്കും ബാധകം