കോഴിക്കോട് നരിക്കുനിയിൽ വീട്ടിൽ കയറി തോക്കുചൂണ്ടി ഭീഷണി; പോലീസ് അന്വേഷണം തുടങ്ങി

Published : Jul 01, 2026, 08:11 AM IST
gun

Synopsis

കോഴിക്കോട് നരിക്കുനിയിൽ റഹീസിന്റെ വീട്ടിൽ മൂന്നംഗ സംഘം അതിക്രമിച്ചു കയറി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി. വീട്ടുകാർ ബഹളം വെച്ചതിനെ തുടർന്ന് അക്രമികൾ ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ കൊടുവള്ളി പോലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.

കോഴിക്കോട്: നരിക്കുനിയിൽ വീട്ടിനുള്ളിൽ അതിക്രമിച്ചു കയറി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയതായി പരാതി. നരിക്കുനി സ്വദേശി റഹീസിന്റെ വീട്ടിലാണ് ഇന്നലെ രാത്രി മൂന്നംഗ സംഘം എത്തിയത്. രാത്രിയോടെ വീട്ടിലെത്തിയ സംഘം റഹീസിനും കുടുംബത്തിനും നേരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. എന്നാൽ ഭയന്നുപോയ വീട്ടുകാർ ഉച്ചത്തിൽ ബഹളം വെച്ചതോടെ നാട്ടുകാർ കൂടുമെന്ന് ഭയന്ന് അക്രമികൾ സംഭവസ്ഥലത്തുനിന്ന് വേഗത്തിൽ രക്ഷപ്പെട്ടു. സംഭവത്തെക്കുറിച്ച് വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൊടുവള്ളി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികൾ ആരാണെന്നതിനെക്കുറിച്ചോ, അക്രമത്തിന് പിന്നിലെ കാരണത്തെക്കുറിച്ചോ വ്യക്തമായ വിവരങ്ങൾ ലഭ്യമായിട്ടില്ല. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഒരു സ്ത്രീ കൂടി അറസ്റ്റിൽ, മുക്കത്ത് രണ്ടെമുക്കാൽ കിലോയോളം എംഡിഎംഎ പിടിച്ചതിൽ അറസ്റ്റ്
പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസത്തിൽ വിലസി, കൊല്ലത്ത് പൊലീസിന്റെ കണ്ണിൽ പെട്ടു, വേട്ട അഭിജിത്തിനെ കീഴ്പെടുത്തിയത് സിനിമാ സ്റ്റൈലിൽ