
തൃശൂർ: ഗുരുവായൂരപ്പന് ലഭിക്കുന്ന വഴിപാടുകൾ ഇടക്കൊക്കെ വാർത്തകളാകാറുണ്ട്. മഹീന്ദ്ര ഥാർ വഴിപാടായി കിട്ടിയത് ഏവർക്കും ഓർമ്മ കാണും. ഇപ്പോഴിതാ ഗുരുവായൂരപ്പന് വഴിപാടായി കിട്ടിയത് ഹ്യുണ്ടായുടെ ലേറ്റസ്റ്റ് മോഡൽ ഗ്രാൻഡ് ഐ 10 കാറാണ്. ഇന്ന് ഉച്ചതിരിഞ്ഞ് ക്ഷേത്രംനട തുറന്നപ്പോഴായിരുന്നു സമർപ്പണം.
ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ ഹ്യൂണ്ടായിയുടെ കേരള ഡീലർ കേശ് വിൻ എം ഡി ഉദയകുമാർ റെഡ്ഡിയിൽ നിന്നും കാർ ഏറ്റുവാങ്ങി. കളഭവും തിരുമുടി മാലയും പഴവും പഞ്ചസാരയും അടങ്ങുന്ന ശ്രീഗുരുവായൂരപ്പന്‍റെ പ്രസാദങ്ങൾ ദേവസ്വം ചെയർമാൻ അദ്ദേഹത്തിന് നൽകി. ദേവസ്വം ഭരണ സമിതി അംഗം കെ പി വിശ്വനാഥൻ, കേശ് വിൻ സി ഇ ഒ സഞ്ചു ലാൽ രവീന്ദ്രൻ, ക്ഷേത്രം ഡി എ പ്രമോദ് കളരിക്കൽ, സ്റ്റോർസ് & പർച്ചേസ് ഡി എ എം രാധ, മാനേജർ സുനിൽ കുമാർ, ഭക്തജനങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam