ഗുരുവായൂർ ഏകാദശി നവംബർ 21-ന്; വിളക്കാഘോഷങ്ങൾക്ക് വെള്ളിയാഴ്ച തുടക്കം

Published : Oct 22, 2026, 12:42 AM IST
guruvayur ekadashi 2026

Synopsis

വ്യക്തികള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവരുടെ വഴിപാടായി 30 ദിവസവും ചുറ്റുവിളക്കുണ്ടാവും. പാലക്കാട് പറമ്പോട്ട് അമ്മിണി അമ്മയുടേ വക ചുറ്റുവിളക്കോടെയാണ് വിളക്കാഘോഷങ്ങളുടെ തുടക്കം.

തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏകാദശിയുടെ ഭാഗമായ വിളക്കാഘോഷങ്ങള്‍ക്ക് വെള്ളിയാഴ്ച തുടക്കമാകും. വ്യക്തികള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവരുടെ വഴിപാടായി 30 ദിവസവും ചുറ്റുവിളക്കുണ്ടാവും. പാലക്കാട് പറമ്പോട്ട് അമ്മിണി അമ്മയുടേ വക ചുറ്റുവിളക്കോടെയാണ് വിളക്കാഘോഷങ്ങളുടെ തുടക്കം. തുടര്‍ന്നുള്ള ദിവസങ്ങളില്‍

മര്‍ച്ചന്റ്‌സ് അസോസിയേഷന്‍, ഗുരുവായൂര്‍ പോലീസ്, നീതിവിളക്ക്, പോസ്റ്റല്‍ വിളക്ക് തുടങ്ങിയവരുടെ വിളക്കുകളാണ്. അവസാനദിവസങ്ങളില്‍ പുരാതന തറവാട്ടുകാരുടെ വക വിളക്കാഘോഷമാണ്.

രാത്രി വിളക്കഴുന്നള്ളിപ്പിന് നറുനെയ്യ് ഉപയോഗിച്ച് തെളിയിക്കുന്ന വിളക്കുകളാണ് ഏറെയും. വിളക്കാഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രത്തില്‍ മേളത്തോടെയുള്ള ശീവേലി എഴുന്നള്ളിപ്പ്, രാത്രി വിശേഷാല്‍ ഇടയ്ക്കവാദ്യം, നാഗസ്വരം, മേല്‍പുത്തൂര്‍ ഓഡിറ്റോറിയത്തില്‍ കലാപരിപാടികള്‍ എന്നിവയുണ്ടാകും. ഏകാദശിയോടനുബന്ധിച്ചുള്ള പ്രസിദ്ധമായ ചെമ്പൈ സംഗീതോത്സവത്തിന്റെ ഉദ്ഘാടനം നവംബര്‍ ആറിനാണ്. ഏഴിന് രാവിലെയാണ് സംഗീതാര്‍ച്ചനകള്‍ ആരംഭിക്കുക. ദിവസവും വൈകിട്ട് ആറുമുതല്‍ 9 വരെ വിശേഷാല്‍ക്കച്ചേരികളുണ്ടാവും. നവംബര്‍ 21നാണ് പ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശി. ഏകാദശിദിവസം ഗുരുവായൂര്‍ ദേവസ്വത്തിന്റെ വകയാണ് ചുറ്റുവിളക്കാഘോഷം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തൊഴിലുറപ്പ് തൊഴിലാളികളെ തേനീച്ച ആക്രമിച്ചു, ചിതറിയോടി തൊഴിലാളികൾ, 19 പേർക്ക് പരിക്ക്
ആളൊഴിഞ്ഞ റബർതോട്ടത്തിൽ ലഹരിവിൽപ്പന, എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ