കോഴിയെയും ആടിനെയും ഇരയാക്കി പലതവണ കെണിയൊരുക്കി, കോതയാർ പരിസരത്തെ ജനങ്ങളെ ഭീതിയിലാഴ്ത്തിയ ഭീമൻ മുതല ഒടുവിൽ പിടിയിൽ

Published : Sep 22, 2026, 02:14 AM IST
300 kg Crocodile

Synopsis

കോതയാർ നിവാസികളുടെ ഉറക്കം കെടുത്തിയ 300 കിലോയോളം ഭാരമുള്ള ഭീമൻ മുതലയെ വനംവകുപ്പ് അതിസാഹസികമായി പിടികൂടി. തൃപ്പരപ്പിന് സമീപം സ്ഥാപിച്ച പ്രത്യേക വലയിലാണ് ഏഴുമാസമായി നാട്ടിൽ ഭീതിപടർത്തിയ മുതല കുടുങ്ങിയത്. വർഷങ്ങൾക്ക് മുൻപ് നാട്ടുകാർ നൽകിയ മുന്നറിയിപ്പ് വനംവകുപ്പ് അവഗണിച്ചതാണ് ഈ പ്രതിസന്ധിക്ക് കാരണമായത്.

തിരുവനന്തപുരം: മാസങ്ങളായി കോതയാർ പരിസരവാസികളുടെ ഉറക്കം കെടുത്തിയ ഭീമൻ മുതല ഒടുവിൽ വനംവകുപ്പിന്റെ വലയിലായി. 300 കിലോയോളം ഭാരമുള്ള കൂറ്റൻ മുതലയെയാണ് വനംവകുപ്പിന്റെ പ്രത്യേക ദൗത്യസംഘം സാഹസികമായി പിടികൂടിയത്. ഏഴുമാസം മുമ്പാണ് കോതയാറ്റിൽ മുതലയുടെ സാന്നിധ്യം പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെടുന്നത്. അന്ന് തന്നെ നാട്ടുകാർ ഇതിന്റെ ദൃശ്യങ്ങൾ പകർത്തി വനംവകുപ്പിന് കൈമാറിയിരുന്നു. തുടർന്ന് മുതലയെ പിടികൂടുന്നതിനായി തമിഴ്നാട് വനംവകുപ്പ് ഊർജ്ജിത നടപടികളാണ് സ്വീകരിച്ചുവന്നത്. ഇതിനായി ചെന്നൈയിൽ നിന്ന് പ്രത്യേക വിദഗ്ധ സംഘവും പ്രദേശത്തെത്തിയിരുന്നു. മുതല സ്ഥിരമായി കാണപ്പെട്ട പ്രദേശങ്ങളിൽ കോഴിയെയും ആടിനെയും ഇരയായി വെച്ച് പലതവണ കെണിയൊരുക്കിയെങ്കിലും ആദ്യഘട്ടങ്ങളിൽ ഇവയൊന്നും ഫലം കണ്ടില്ല.

തുടർന്ന് ദൗത്യസംഘം പ്രദേശത്ത് നടത്തിയ കൃത്യമായ പരിശോധനകളുടെ അടിസ്ഥാനത്തിൽ മുതലയുടെ സ്ഥിരം സഞ്ചാരപഥങ്ങൾ കണ്ടെത്തുകയും അവിടെ പ്രത്യേക വലകൾ സ്ഥാപിക്കുകയും ചെയ്തു. ഇന്ന് രാവിലെയോടെ തൃപ്പരപ്പിന് സമീപം ആറിന്റെ തീരത്തോട് ചേർന്ന് സ്ഥാപിച്ച വലയിൽ മുതല കുടുങ്ങുകയായിരുന്നു. തുടർന്ന് കൂടുതൽ വലകൾ ഉപയോഗിച്ച് സുരക്ഷിതമായി വനംവകുപ്പ് ജീവനക്കാർ മുതലയെ കരയ്ക്കെത്തിച്ചു. കൂറ്റൻ മുതലയെ പിടികൂടിയ വിവരമറിഞ്ഞ് വൻ ജനക്കൂട്ടമാണ് പ്രദേശത്തേക്ക് ഒഴുകിയെത്തിയത്. നിലവിൽ മുതലയെ വനംവകുപ്പ് ഓഫീസിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിനെ ഇനി എങ്ങോട്ട് മാറ്റണമെന്ന കാര്യം വനംവകുപ്പിന്റെ ഉന്നതതല യോഗത്തിന് ശേഷമായിരിക്കും തീരുമാനിക്കുക.

അതേസമയം, വർഷങ്ങൾക്ക് മുമ്പ് ഇതേ പ്രദേശങ്ങളിൽ മുതലക്കുഞ്ഞിന്റെ സാന്നിധ്യം വ്യക്തമാക്കുന്ന ദൃശ്യങ്ങൾ സഹിതം പ്രദേശവാസികൾ വനംവകുപ്പിനെ വിവരമറിയിച്ചിരുന്നതാണ്. എന്നാൽ അന്ന് അത് വ്യാജ വീഡിയോ ആണെന്ന് പറഞ്ഞ് വനംവകുപ്പ് അധികൃതർ അവഗണിക്കുകയായിരുന്നുവെന്ന് പ്രദേശവാസികൾ കുറ്റപ്പെടുത്തി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കുന്നംകുളം മക്കാലിക്കാവ് ക്ഷേത്രത്തിൽ കവർന്ന പഞ്ചലോഹ വിഗ്രഹത്തിന് കേടുപാടുകൾ; പുതിയ വിഗ്രഹം പ്രതിഷ്ഠിക്കാൻ ആലോചന
മോഷ്ടാവില്‍ നിന്നും കണ്ടെടുത്ത പഞ്ചലോഹ വിഗ്രഹത്തിന് കേടുപാടുകള്‍, കോടതി കസ്റ്റഡിയിലുള്ളതിന് പകരം പുതിയ വിഗ്രഹം പ്രതിഷ്ഠിക്കാന്‍ ആലോചന