പോക്സോയും വധശ്രമവും അടക്കം കേസുകൾ അനവധി, പ്രതിയെ കാപ്പ ചുമത്തി ജയിലിൽ അടച്ചു

Published : Nov 21, 2022, 08:52 PM IST
പോക്സോയും വധശ്രമവും അടക്കം കേസുകൾ അനവധി, പ്രതിയെ കാപ്പ ചുമത്തി ജയിലിൽ അടച്ചു

Synopsis

നിരവധി കേസുകളിൽ ഉൾപ്പെട്ട പ്രതിയെ കാപ്പ ചുമത്തി ജയിലിൽ അടച്ചു. ഹരിപ്പാട്, മാന്നാർ, കായംകുളം, അടൂർ, ചാലക്കുടി പൊലീസ് സ്റ്റേഷൻ പരിധികളിൽ വധശ്രമം,

ഹരിപ്പാട്: നിരവധി കേസുകളിൽ ഉൾപ്പെട്ട പ്രതിയെ കാപ്പ ചുമത്തി ജയിലിൽ അടച്ചു. ഹരിപ്പാട്, മാന്നാർ, കായംകുളം, അടൂർ, ചാലക്കുടി പോലീസ് സ്റ്റേഷൻ പരിധികളിൽ വധശ്രമം, കഠിന ദേഹോപദ്രവം, മയക്കുമരുന്ന് വിൽപ്പന, പോക്സോ തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയായ ചെറുതന വടക്ക് സൗപർണികയിൽ അഭിജിത്തി (വൈശാഖ്-35) നെയാണ്  ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം അറസ്റ്റ് ചെയ്തത്. 

കായംകുളം ഡി വൈ എസ് പി അലക്സ് ബേബിയുടെ നേതൃത്വത്തിൽ ഹരിപ്പാട് പോലീസാണ് മാന്നാറിൽ നിന്ന് പ്രതിയെ പിടികൂടിയത്. കൃത്യം നടത്തിയ ശേഷം ഒരു സ്ഥലത്തോ സ്വന്തം വീട്ടിലോ സ്ഥിരമായി താമസിക്കാതെ പല ജില്ലകളിലായി വാടക വീടുകളിലും ലോഡ്ജുകളിലും റിസോർട്ടുകളിലും അർഭാടമായ ജീവിതം നയിക്കുകയാണ് പ്രതിയുടെ രീതി. 

സ്വന്തം പേരിലുള്ള മൊബൈൽ സിം കൂട്ടുകാരുടെ കൈവശം കൊടുക്കുകയും പകരം പല പെൺകുട്ടികളുടെയും മറ്റു പലരുടെയും മേൽവിലാസത്തിലുള്ള സിം ആണ് പ്രതി ഉപയോഗിച്ചിരുന്നത്. സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഹാരിപ്പാട് എസ് എച്ച് ഒ വിഎസ് ശ്യാംകുമാർ, സബ് ഇൻസ്പെക്ടർ സ്വവ്യാ സച്ചി, സീനിയർ സിപിഒ സബീന, സിപിഒ മാരായ നിഷാദ്, സിദ്ധീഖ് ഉൽ അക്ബർ, സുജിത്, ശ്രീജ എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.

Read more: ബാർബർ ഷോപ്പ് മറയാക്കി എംഡിഎഎം വിൽപ്പന, പൊലീസിനെ കണ്ട് ഓടി, പിന്തുടർന്ന് പിടിച്ച് പൊലീസ്

അതേസമയം, എം ഡി എം എ യുമായി മൂന്ന് യുവാക്കളെ നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തു. താമരക്കുളം കൊട്ടയ്ക്കാട്ടുശ്ശേരി സുധ ഭവനത്തിൽ സുരാജ് (35), കൊട്ടയ്ക്കാട്ടുശ്ശേരി വാലുപറമ്പിൽ വീട്ടിൽ വിഷ്ണു (27), താമരക്കുളം പേരൂർക്കാരാണ്മ കച്ചിമീനത്തിൽ വീട്ടിൽ സജിത്ത് (27) എന്നിവരെയാണ് നൂറനാട് സി ഐ, പി ശ്രീജിത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത്. 

PREV
click me!

Recommended Stories

പട്ടാപ്പകൽ കോളേജിനകത്തേയ്ക്ക് പാഞ്ഞുകയറി കാട്ടുപന്നി; മുന്നിൽപ്പെട്ടത് അധ്യാപകൻ, ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
വീടിന് മുകളിൽ ഉഗ്രശബ്ദം, ഞെട്ടിത്തരിച്ച് വീട്ടുകാർ; ആകാശത്ത് നിന്ന് വീടിന് മുകളില്‍ പതിച്ചത് 50 കിലോയോളം തൂക്കമുള്ള ഐസ് കട്ട