അങ്ങനെ ഒന്നും ഇനി കല്യാണമണ്ഡപം കിട്ടില്ല; കാരണം ഇതാണ്

Published : May 18, 2019, 11:47 AM ISTUpdated : May 18, 2019, 11:57 AM IST
അങ്ങനെ ഒന്നും ഇനി കല്യാണമണ്ഡപം കിട്ടില്ല; കാരണം ഇതാണ്

Synopsis

മണ്ഡപം ബുക്ക് ചെയ്യാൻ വരുന്നവരിൽ നിന്നും വധൂവരന്മാരുടെ പ്രായം തെളിയിക്കുന്ന നിയമാനുസൃതമായ രേഖകൾ  ജീവനക്കാർ ചോദിച്ച് വാങ്ങണം.

തിരുവനന്തപുരം: വിവാഹ ആവശ്യങ്ങൾക്കായി മണ്ഡപം ബുക്ക് ചെയ്യുമ്പോൾ വധുവിന്റെയും വരന്റെയും പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ഹാജരാക്കണമെന്ന് ബാലാകാശ കമ്മീഷൻ. ശൈശവ വിവാഹം തടയുന്നതിന്റെ ഭാ​ഗമായാണ് കമ്മീഷന്റെ നടപടി.

മണ്ഡപം ബുക്ക് ചെയ്യാൻ വരുന്നവരിൽ നിന്നും വധൂവരന്മാരുടെ പ്രായം തെളിയിക്കുന്ന നിയമാനുസൃതമായ രേഖകൾ  ജീവനക്കാർ ചോദിച്ച് വാങ്ങണം. ഈ രേഖകളുടെ ഫോട്ടോ കോപ്പികൾ ഓഫീസുകളിൽ സൂക്ഷിച്ച് വയ്ക്കേണ്ടതുണ്ട്. വധുവിനോ വരനോ പ്രായം കുറവെന്നു കണ്ടാൽ മണ്ഡപം അനുവദിക്കരുത്. കൂടാതെ, പ്രായപൂർത്തിയാകാത്തവരുടെ വിവാഹത്തിനായി തങ്ങളെ സമീപിച്ചു എന്നുള്ള കാര്യം ഉദ്യോ​ഗസ്ഥരെ മണ്ഡപ അധികൃതർ അറിയിക്കണം. ഇക്കാര്യങ്ങളിൽ വീഴ്ച വരുത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പറഞ്ഞാൽ പറഞ്ഞതാണ്! ആപ്പിള്‍ ചിഹ്നത്തിൽ മത്സരിച്ച ജയിച്ച സ്ഥാനാര്‍ത്ഥി നന്ദി പറയാൻ വീടുകളിലെത്തിയത് ആപ്പിളുകളുമായി
ക്രൂയിസ് കപ്പലിലെ ജോലി, നിലമ്പൂരിൽ മാത്രം വിനോദ് ജോൺ പറ്റിച്ചത് 30 പേരെ, ഉഡുപ്പി യാത്രയ്ക്കിടെ അറസ്റ്റ്