ഇറച്ചി അരയ്ക്കുന്ന യന്ത്രത്തില്‍ കൈകുടുങ്ങി; യുവാവിന് ഫയര്‍ഫോഴ്‌സ് രക്ഷകരായി

By Web TeamFirst Published Sep 4, 2021, 8:05 AM IST
Highlights

 ബീഹാര്‍ സ്വദേശി മുഹമ്മദ് മുഷറഫിന്റെ കൈപ്പത്തിയാണ് കട്ട്‌ലെറ്റിനായി ഇറച്ചി അരച്ചെടുക്കുന്ന മെഷിനുള്ളില്‍ കുടുങ്ങിയത്.
 

തൃശൂര്‍: തൃശൂരില്‍ ഇറച്ചി അരക്കുന്ന യന്ത്രത്തില്‍ കൈകുടുങ്ങിയ യുവാവിനെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ഫയര്‍ഫോഴ്‌സ്  രക്ഷപ്പെടുത്തി. തൃശൂര്‍ എം.ജി റോഡിലെ തസ്‌കിന്‍ റസ്റ്റന്റിലെ ജീവനക്കാരന്‍ ബീഹാര്‍ സ്വദേശി മുഹമ്മദ് മുഷറഫിന്റെ കൈപ്പത്തിയാണ് കട്ട്‌ലെറ്റിനായി ഇറച്ചി അരച്ചെടുക്കുന്ന മെഷിനുള്ളില്‍ കുടുങ്ങിയത്. റസ്‌റ്റോറന്റ് ജീവനക്കാര്‍ ഏറേ നേരം പരിശ്രമിച്ചെങ്കിലും കൈവലിച്ചെടുക്കാന്‍ സാധിച്ചില്ല.

തുടര്‍ന്ന് തൃശൂര്‍ അഗ്‌നിരക്ഷാ സേനയെ വിളിക്കുകയായിരുന്നു. അഗ്‌നിരക്ഷാ നിലയത്തില്‍ എത്തിച്ച ശേഷം ഹൈഡഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് മെഷീന്‍ അറുത്ത് മാറ്റുകയായിരുന്നു. കൈവിരലുകള്‍ക്ക് ക്ഷതമേറ്റ നിലയിലാണ്. വിദഗ്ദ ചികില്‍സക്കായി ജൂബലി മിഷന്‍ ആശുപത്രില്‍ പ്രവേശിപ്പിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!