ക്രിസ്മസിന് പുല്‍ക്കൂട് ഒരുക്കേണ്ടേ, അലങ്കാരങ്ങള്‍ക്ക് മാത്രമായൊരു പ്രദര്‍ശനം ഇവിടെയുണ്ട്...

Published : Dec 06, 2019, 07:56 PM ISTUpdated : Dec 06, 2019, 08:01 PM IST
ക്രിസ്മസിന് പുല്‍ക്കൂട് ഒരുക്കേണ്ടേ, അലങ്കാരങ്ങള്‍ക്ക് മാത്രമായൊരു പ്രദര്‍ശനം ഇവിടെയുണ്ട്...

Synopsis

ക്രിസ്മസ് അലങ്കാരങ്ങളില്‍ വ്യത്യസ്തത തേടുന്നവര്‍ക്കായി ഒരു പ്രദര്‍ശനം ഒരുക്കുകയാണ് വീട്ടമ്മയായ മനു മാത്യു...

കൊച്ചി: ക്രിസ്മസിന് പുല്‍ക്കൂടൊരുക്കുന്നതിനും വീട് അലങ്കരിക്കുന്നതിനുമുള്ള തിരക്കിലാകും എല്ലാവരും. ഡിസംബര്‍ എത്തിയതോടെ കടകളിലും ക്രിസ്മസ് അലങ്കാരങ്ങള്‍ നിറഞ്ഞുകഴിഞ്ഞു. എന്നാല്‍ ക്രിസ്മസ് അലങ്കരങ്ങളില്‍ വ്യത്യസ്തത തേടുന്നവര്‍ക്കായി പ്രദര്‍ശനം ഒരുക്കുകയാണ് വീട്ടമ്മയായ മനു മാത്യു. ഡിസംബർ 7, 8 തീയതികളിൽ എറണാകുളം പനമ്പിള്ളി നഗറിലെ പെപ്പർ ഫ്രൈ സ്റ്റുഡിയോയിൽ എത്തിയാല്‍ കാണാം, വാങ്ങാം ഈ അലങ്കാര വസ്തുക്കള്‍. 

കുപ്പികൾക്കുള്ളിൽ തീര്‍ത്ത  പുൽക്കൂടുകളും 'ഡെക്കോ പാജ്‌' അലങ്കരിച്ച കുപ്പികളും ഈ പ്രദര്‍ശനത്തിലുണ്ട്. ഗ്ലാസിലും പ്ലേറ്റുകളിലും തീര്‍ത്ത അലങ്കാര വസ്തുക്കളും ലൈറ്റുകളും ഉപയോഗിച്ച് ഗ്ലാസ്സുകളിൽ തീർത്ത ക്രിസ്മസ് ഉപഹാരങ്ങളും വാൾ ഹാങിങ്ങുകളും പ്രദര്ശനത്തിനുണ്ടാകും .

പല വലിപ്പത്തിലുള്ള ക്രിസ്മസ് റീത്തുകൾ, ഗ്ലാസ് ഹാങ്ങിങ്ങുകള്‍, കാൻഡിൽ വെയ്‌സുകൾ തുടങ്ങിയവയും ഈ ക്രിസ്മസ് കാലത്ത് വീടുകൾ അലങ്കരിക്കുവാനായി ഒരുക്കിയിരിക്കുന്നു. 'ഹാൻഡ് ആർട്ടിക്ക' എന്ന പേരിൽ ഒരുക്കിയിരിക്കുന്ന പ്രദര്‍ശനം രാവിലെ 11 മാണി മുതൽ രാത്രി 8 മണി വരെയാണ്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'വാട്ട് എ ബ്യൂട്ടിഫുൾ സോങ്'; പോറ്റിയെ കേറ്റിയേ പാട്ട് ഏറ്റെടുത്ത് കോൺഗ്രസ് ദേശീയ നേതാക്കളും; ഇന്ദിരാ ഭവനിൽ പോറ്റിപ്പാട്ട് പാടി ഖേര
രാത്രി റോഡരികിൽ മാലിന്യം തള്ളി നൈസായിട്ട് പോയി, പക്ഷേ ചാക്കിനുള്ളിലെ 'തെളിവ്' മറന്നു! മലപ്പുറത്തെ കൂൾബാർ ഉടമക്ക് എട്ടിന്‍റെ പണി കിട്ടി