വിലങ്ങഴിച്ചപ്പോൾ ഓടിയ പ്രതി ചെന്ന് കയറിയത് 'ഒരു സിംഹത്തിന്‍റെ മടയിൽ'; ഓടിത്തോൽപ്പിക്കാനാവില്ല, പിടി വീണു

Published : Jan 31, 2025, 04:43 AM IST
വിലങ്ങഴിച്ചപ്പോൾ ഓടിയ പ്രതി ചെന്ന് കയറിയത് 'ഒരു സിംഹത്തിന്‍റെ മടയിൽ'; ഓടിത്തോൽപ്പിക്കാനാവില്ല, പിടി വീണു

Synopsis

ബസേലിയസ് കോളേജ് ഭാഗത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ കളക്ടറേറ്റ് ഭാഗത്ത് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ ശശികുമാറാണ് പിടികൂടിയത്.

കോട്ടയം: കോടതി വളപ്പിൽ വച്ച് വിലങ്ങഴിച്ചപ്പോൾ ഓടി രക്ഷപ്പെട്ട പ്രതി ചെന്ന് പെട്ടത് മാരത്തോൺ പുല്ലുപോലെ ഓടുന്ന  ട്രാഫിക് സ്റ്റേഷനിലെ ഉദ്യോഗസ്ഥനു മുൻപിൽ. 13 മൊബൈൽ ഫോണും, ലാപ്ടോപ്പും, 650 ഗ്രാം കഞ്ചാവുമായി റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്ത  അസം സ്വദേശി ഗിൽദാർ ഹുസൈനാണ് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന സമയം രക്ഷപ്പെടാൻ ശ്രമിച്ചത്. കോടതി വളപ്പിൽ നിന്ന് ചാടി ബസേലിയസ് കോളേജ് ഭാഗത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ കളക്ടറേറ്റ് ഭാഗത്ത് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ ശശികുമാറാണ് പിന്നാലെ ഓടി സാഹസികമായി പിടികൂടിയത്.

ഇതിനിടെ, പിടികിട്ടാപ്പുള്ളിയായ  വാറന്‍റ്  പ്രതിയെ എട്ട് വർഷത്തിന് ശേഷം അന്തിക്കാട് പൊലീസ് പിടികൂടിയിരുന്നു. അന്തിക്കാട് സ്വദേശി കൂട്ടാല വീട്ടിൽ സുനിൽകുമാറി (49) നെയാണ് അറസ്റ്റ് ചെയ്തത്. 2016 ൽ സഹോദരനെ തല്ലിയ കേസിലെ പ്രതിയാണ് സുനിൽകുമാർ.

വ്യാഴാഴ്ച രാവിലെ അന്തിക്കാടുള്ള  ചായക്കടയിൽ വച്ച് സി പി ഒ. അനൂപ്, സുനിലിനെ തിരിച്ചറിയുകയും തടഞ്ഞ് വച്ച ശേഷം സ്റ്റേഷനിൽ അറിയിക്കുകയുമായിരുന്നു. തുടർന്ന് എസ് സി പി ഒ സാജുവും കൂടിയെത്തി പ്രതിയെ സ്റ്റേഷനിൽ എത്തിച്ചു. ഒളിവിൽ പോയി വർഷങ്ങൾക്ക് ശേഷമാണ് സുനിൽകുമാർ അന്തിക്കാടെത്തുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

അന്തിക്കാട്ടെ ചായക്കടയിൽ കണ്ടയാൾ, സിപിഒ അനൂപിന് തോന്നിയ ചെറിയൊരു സംശയം; കുടുങ്ങിയത് പിടികിട്ടാപ്പുള്ളി

നഗരമധ്യത്തിലുള്ള സ്വകാര്യ സ്ഥാപനത്തിലെ മുറി, ബംഗളൂരുവിൽ നിന്ന് എത്തിയ 4 യുവാക്കളും; പിടിച്ചെടുത്തത് എംഡിഎംഎ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം


 

PREV
Read more Articles on
click me!

Recommended Stories

3 ദിവസം മുന്നേ മണ്ണാർക്കാട് സ്വദേശി വാങ്ങിയ പുതുപുത്തൻ മഹീന്ദ്ര ഥാർ തീഗോളമായി; പൊടുന്നനെ തീ ആളിപ്പടന്ന് കത്തി നശിച്ചു
കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി